കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കന്‍ മേഖലയിലെ മൂന്ന് കര അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കുവൈത്ത് ഓയില്‍ കമ്പനി (KOC) നിയന്ത്രിക്കുന്ന കടലിലെ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമും ഇറാന്റെ ആക്രമണത്തിന് ഇരയായതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ വസ്തുനാശമുണ്ടായതോടൊപ്പം ഒരു തൊഴിലാളിക്ക് പരുക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി.
അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ വഞ്ചനാപരമായ ആക്രമണം എന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് സൗദ് അബ്ദുല്‍ അസീസ് അല്‍അത്വാന്‍ വിശേഷിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും അടിയന്തര നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
കുവൈത്തിന്റെ സമുദ്രപരിധിയിലുള്ള കെ.ഒ.സിയുടെ ഓഫ്‌ഷോര്‍ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായും അതില്‍ പ്ലാറ്റ്‌ഫോമിന് കേടുപാടുകള്‍ സംഭവിക്കുകയും ഒരു ജീവനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. പരുക്കേറ്റയാള്‍ ചികിത്സയിലാണ്.
അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
English Summary: Kuwait says three northern border posts and a Kuwait Oil Company offshore drilling platform were hit in attacks, causing damage and injuring one worker. The incidents come amid escalating USIran tensions, though Kuwait has not identified those responsible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."