HOME
DETAILS

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

  
July 13, 2026 | 4:06 AM

uae-hot-weather-fog-risk-gusty-winds-ncm-forecast-july-2026

അബൂദബി: യുഎഇയില്‍ അടുത്ത ദിവസങ്ങളിലും കടുത്ത വേനല്‍ച്ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും രാത്രിയും നാളെ പുലര്‍ച്ചെയുമായി തീരദേശ, ഉള്‍നാടന്‍ മേഖലകളില്‍ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞുമൂടലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കുള്ള മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് പ്രവചനം. ലിവയില്‍ 46 ഡിഗ്രി സെല്‍ഷ്യസും അല്‍ ഐനിലും ഫുജൈറയിലും 45 ഡിഗ്രി സെല്‍ഷ്യസും അബുദാബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 40 ഡിഗ്രി സെല്‍ഷ്യസും വരെ ഉയരാനിടയുണ്ട്. ദുബൈയില്‍ രാത്രിയോടെ ഹുമിഡിറ്റി 90 ശതമാനം വരെയും മറ്റ് എമിറേറ്റുകളില്‍ 85 ശതമാനം വരെയും ഉയരാന്‍ സാധ്യതയുണ്ട്.

നാളെയും സമാനമായ കാലാവസ്ഥ തുടരുമെന്ന് എന്‍സിഎം അറിയിച്ചു. ഭാഗികമായി മേഘാവൃതമായ ആകാശത്തിനൊപ്പം ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലകളില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നാളെ രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി വീണ്ടും തീരദേശ, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടാം.

ബുധനാഴ്ച കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ താപനില നേരിയ തോതില്‍ ഉയരാനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുകയും തുറസ്സായ പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടാകുകയും ചെയ്യും.

വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവെ ശാന്തമോ നേരിയ തിരമാലകളോടെയോ ആയിരിക്കും.

English Summary: UAE will continue to experience hot summer weather over the coming days, with temperatures reaching up to 46°C. The National Cetnre of Meteorology has also forecast humid nights, possible fog or mist in coastal and inland areas, and gutsy winds reaching up to 40 km/h later this week.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  2 hours ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  2 hours ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  2 hours ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  2 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  2 hours ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  3 hours ago
No Image

കുന്നംകുളത്ത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

Kerala
  •  3 hours ago
No Image

കുടുംബവഴക്കിനിടെ ഭാര്യ പൊലിസിനെ വിളിച്ചു; പിടിയിലായത് 36 വര്‍ഷം മുമ്പ്  കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 

National
  •  3 hours ago
No Image

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ്; സഊദിയിൽ റെക്കോർഡ് കുറവ്

Saudi-arabia
  •  3 hours ago
No Image

ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ

International
  •  4 hours ago

No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  14 hours ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  15 hours ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  14 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  15 hours ago