കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. മുഹമ്മദ് അഷീലിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ധനകാര്യ പരിശോധനാ വിഭാഗം. സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തിയ ബ്രേക്ക് ദി ചെയ്ന്‍ പദ്ധതിയിലാണ് സാമ്പത്തിക ക്രമക്കേടുകളും ഗുരുതര വീഴ്ച്ചകളും കണ്ടെത്തിയത്. എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോക്ടര്‍ മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ടെന്‍ഡര്‍ നടപടികളില്ലാതെ ഇടപാടുകള്‍ നടത്തിയതാണ് ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം. ചട്ടം ലംഘിച്ച് 44.63 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയെന്നും, 19.64 ലക്ഷം രൂപ ചിലവഴിച്ച് കെ.എസ്.എസ്.എം (ഗ.ട.ട.ങ) ഹാള്‍ നവീകരിച്ചതില്‍ ക്രമക്കേട് നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി നടത്തിപ്പിന് സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയിരുന്നില്ല. സാമൂഹ്യ സുരക്ഷാ മിഷന് കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചോ എന്നത് പരിശോധിക്കും. ചട്ടവിരുദ്ധമായി 30 ലക്ഷം രൂപക്ക് കിയോസ്‌കുകള്‍ വാങ്ങിയെന്നും സാനിറ്റൈസര്‍ നിര്‍മാണത്തിലും വിതരണത്തിലും ചട്ടലംഘനംഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ആരോപണങ്ങളെ ഡോ. അഷീല്‍ നിഷേധിച്ചു. കൊവിഡ് കാലത്തെ എല്ലാ നടപടികളും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചും, വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിയുടെയും കൃത്യമായ അനുമതിയോടെയുമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Departmental action has been recommended against Dr. Mohammed Asheel over alleged financial irregularities linked to COVID-19 response activities. The recommendation follows findings related to the handling of funds during the pandemic period. The proposed action is part of administrative proceedings, and further decisions will be taken by the concerned authorities in accordance with departmental rules.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."