HOME
DETAILS

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

  
July 13, 2026 | 6:57 AM

nitin-raj-death-case-dr-ram-anticipatory-bail-rejected-supreme-court

ന്യൂഡല്‍ഹി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍ല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ അധ്യാപകന്‍ ഡോ. എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി തള്ളി. നേരത്തെ തലശേരി സെന്‍ഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

മനുഷ്യത്വരഹിതമെന്ന വാക്കാണ് മനസില്‍ വരുന്നതെന്നും വിദ്യാര്‍ഥിയെ അധ്യാപകന്‍ മാനസികപീഡനത്തിനിരയാക്കിയെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളോട് അധ്യാപകര്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു.  പരസ്യമായി നിതിനെ അധിക്ഷേപിച്ചതിന് മൊഴികള്‍ തെളിവായുണ്ടെന്നും കോടതി പറഞ്ഞു. 

നിതിന്റൈ മരണവുമായി ബന്ധപ്പെട്ട് കോളജിലെ വകുപ്പ് മേധാവി ഡോ. റാം, സഹഅധ്യാപിക സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനമാണ് നിതിന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം. കേസില്‍ എം.കെ റാമിനെയും സംഗീതയേയും കോളജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. 

ഒന്നാംപ്രതി റാം നിരന്തരം നിതിന്‍ രാജിനെതിരേ ജാത്യധിക്ഷേപം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. ജാതി അതിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ കോളജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സംഭവ ദിവസം രണ്ടാം പ്രതി ഡോ. കെ.ടി സംഗീത കോളജിലുണ്ടായിരുന്നില്ല. സംഗീതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സംഗീത യാത്ര ചെയ്ത ട്രെയിന്‍ ടിക്കറ്റ് ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സംഭവദിവസവും നിതിനെ റാം മാനസികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇരുവരും ഒളിവിലായിരുന്നു. ജാതിയധിക്ഷേപ വകുപ്പില്‍ നിന്ന് ഒഴിവാക്കാന്‍ താനും പട്ടിക വര്‍ഗക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് ഡോ.റാം മുന്‍കൂര്‍ ജാമ്യ ഹരജിക്കൊപ്പം ഹാജരാക്കായിരുന്നു. എന്നാല്‍ റാം ജനിച്ച ബജേന്ത്ര സമുദായം കര്‍ണാടകയിലെ പട്ടികവര്‍ഗ വിഭാഗമല്ലെന്നും ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പെട്ടതാണെന്നും തെളിവുകള്‍ സഹിതം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 

The Supreme Court has rejected the anticipatory bail plea filed by Dr. Ram in connection with the death of Nithin Raj, dealing a setback to the accused. The apex court declined to grant pre-arrest protection, allowing the investigation to proceed in accordance with the law. The case has drawn significant public attention, and the investigation is expected to continue based on the court's order.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  3 hours ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  3 hours ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  3 hours ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  4 hours ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 hours ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  4 hours ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  5 hours ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  5 hours ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  5 hours ago