'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ വെല്ലുവിളിയുമായി പ്രതി ചെന്താമര. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിക്ക് മുമ്പാകെയാണ് ഇയാള്‍ ഭീഷണിമുഴക്കിയത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ആദ്യം ഒന്നും പറയാനില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്നെ തൂക്കിലേറ്റിക്കോളൂ എന്നും ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര വെല്ലുവിളിച്ചു.
എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ അവസ്ഥ നിങ്ങള്‍ക്കും വരണം, അപ്പോള്‍ അറിയാം... എനിക്ക് തടസം നിന്നാല്‍ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.
അതേസമയം, പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സൈക്കോളജിസ്റ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
2026 ഫെബ്രുവരി 23നാണ് ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ പ്രതിക്ക് മുന്നില്‍ കോടതി വായിച്ചുകേള്‍പ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. കേസില്‍ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ബി.എന്‍.എസ് 103 (1), 126(2) വകുപ്പുകളാണ് പ്രതി ചെന്തമാരക്കെതിരെ തെളിഞ്ഞത്. ബി.എന്‍.എസ് 103 (1) പ്രകാരം ജീവപര്യന്തമോ വധശിക്ഷയോ കിട്ടാവുന്ന കുറ്റമാണ് ഉള്ളത്. ശിക്ഷ വിധി മറ്റന്നാള്‍ പറയും.
The accused, Chenthamara, created a tense atmosphere in court by making provocative remarks during the proceedings. Reportedly declaring, "I am not Gandhi. I will kill others too. Hang me," the accused openly challenged the court, drawing attention from those present. The incident occurred during a court appearance related to the criminal case against him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."