കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊല്ലം: മണ്‍റോത്തുരുത്ത് പേഴുംതുരുത്തില്‍ വീശുവലയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇടച്ചാല്‍ പാലത്തിന് താഴെ കായലിനോട് ചേര്‍ന്ന ഭാഗത്തായാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തില്‍ കിഴക്കേ കല്ലട പൊലിസ് അന്വേഷണം ആരംഭിച്ചു.
വൈകുന്നേരങ്ങളില്‍ പ്രദേശവാസികളില്‍ ചിലര്‍ എത്തുന്ന സ്ഥലത്താണ് സംശയാസ്പദ സാഹചര്യത്തില്‍ ഇന്നലെ രാത്രി തലയോട്ടി കണ്ടെത്തിയത്. സമീപവാസികളാണ് ആദ്യം തലയോട്ടി കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു. ഇത് ആരുടേതാണെന്നും എത്രകാലം പഴക്കമുള്ളതാണെന്നും കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നടത്തും.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചും വിവിധ കോണുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
A human skull was found in a cast net at Manrothuruthu Peyumthuruthu. The skull was recovered from near the lake, below the Edachal bridge. Kizhakke Kallada Police have launched an investigation into the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."