"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍
മലപ്പുറം: വിദ്യാര്‍ഥിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചില്ലെന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍. ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും കുട്ടിയോ രക്ഷിതാവോ അപമാനിതരായി എന്ന് പറഞ്ഞാല്‍ നൂറു വട്ടം ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
'മന്ത്രിമാര്‍ക്ക് രാഷ്ട്രീയ ഉദ്ദേശം മാത്രമാണ് ഉള്ളത്. ബാലവകാശ കമ്മിഷന്‍ കേസെടുത്ത് ജയിലില്‍ അടയ്ക്കട്ടെ. മുന്‍കൂര്‍ ജ്യാമത്തിന് പോലും ശ്രമിക്കില്ല. യഥാാര്‍ത്ഥത്തില്‍ അങ്കണവാടി കുട്ടിയെ കുറിച്ച് തെറ്റായ വിവരം പങ്കുവെച്ച ബിന്ദുകൃഷ്ണയ്ക്ക് എതിരെയാണ് കേസെടുക്കേണ്ടത്. ഇതൊക്കെ വിഷയമാക്കി കൊണ്ട് വന്നാല്‍ സ്‌കൂളില്‍ അധ്യാപകര്‍ എങ്ങനെ വിദ്യാര്‍ഥികളെ പഠിപ്പിക്കും'- കെ.ടി.ജലീല്‍ കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് പത്താംക്ലാസ് പരീക്ഷയില്‍ വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ വെച്ച് കെ.ടി.ജലീല്‍ വിദ്യാര്‍ഥികളെ അപമാനിച്ചുവെന്നാണ് കേസ്. ഹിന്ദിയില്‍ എ പ്ലസ് നേടിയ കുട്ടിയെ വേദിയിലേക്ക് വിളിച്ച് വരുത്തി പേരും വിലാസവും ഹിന്ദിയില്‍ എഴുതിക്കുകയായിരുന്നു. സദസിലുണ്ടായ വിദ്യാര്‍ഥിയോട് നിനക്ക് എല്ലാവരും കേള്‍ക്കുന്ന തരത്തില്‍ ' നിനക്ക് അഡ്രസ് എഴുതാന്‍ അറിയില്ലേ' എന്ന് ചോദിക്കുകയും ചെയ്തു. ഇതിന് പുറമേ പേര് എഴുതിയതില്‍ തെറ്റുവരുത്തിയ വിദ്യാര്‍ഥിയെ പരിഹസിക്കുകയും വേദിയില്‍ വിളിച്ചു വരുത്തി ചെവിയില്‍ നുള്ളുകയും ചെയ്തു.
രവികുമാർ എന്നതിന് പകരം രവികുലാർ എന്നാണ് എഴുതിയിരിക്കുന്നതെന്ന് പറഞ്ഞ് കുട്ടിയെ പരിഹസിക്കുകയും വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹിന്ദിയിൽ എ പ്ലസ് ലഭിച്ച കുട്ടികളോട് എഴുന്നേറ്റുനിൽക്കാൻ ആവശ്യപ്പെടുകയും അവരോട് 'സംസം' എന്ന വാക്കിന്റെ അർഥം ചോദിച്ച് മൈക്കിലൂടെ ഉത്തരം പറയാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് കൃത്യമായ മറുപടി നൽകാതിരുന്ന കുട്ടികളെയും അദ്ദേഹം പരിഹസിച്ചു.
Former Minister K.T. Jaleel has stated that he did not humiliate any student on a public stage. He said that if any child or parent who attended the event felt insulted, he is ready to apologize a hundred times over."The ministers only have political motives. Let the Child Rights Commission register a case and put me in jail; I will not even apply for anticipatory bail. In reality, a case should be filed against Bindu Krishna, who shared false information about an Anganwadi child. If such matters are turned into major issues, how can teachers teach students in schools?" Jaleel added.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."