തീക്കോയി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി
തീക്കോയി: ഗ്രാമപഞ്ചായത്ത് 2016-2017 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2,41,57,002 രൂപയുടെ അടങ്കല്‍ തുക വരുന്ന 99 പ്രോജക്ടുകളാണ് നടപ്പ് വര്‍ഷത്തില്‍ നടപ്പിലാക്കുന്നത്. കുടിവെളളത്തിനാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ജലനിധി പദ്ധതി പ്രകാരം ലോകബാങ്കിന്റെ ധന സഹായത്തോടെ 9.5 കോടി രൂപയുടെ കുടിവെളള പ്രോജക്ടുകളാണ് പതിമൂന്ന് വാര്‍ഡുകളിലായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്നത്.
ഉല്‍പാദന മേഖലയില്‍ 21,79,075 രൂപയും സേവന മേഖലയില്‍ 68,75,397 രൂപയും പശ്ചാത്തല മേഖലയില്‍ 1,31,89,070 രൂപയും പട്ടിക ജാതി വിഭാഗത്തിന് 8,78,230 രൂപയും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 1024000 രൂപയും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
മെയിന്റനന്‍സ് ഗ്രാന്റ് പദ്ധതിയില്‍പ്പെടുത്തി 35 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ ചിലവഴിക്കും. വിവിധ ഘടക സ്ഥാപനങ്ങളുടെ മെയിന്റനന്‍സിന് 14.5 ലക്ഷം രൂപയുടെ പദ്ധതികളുണ്ട്.
പദ്ധതികളുടെ നിര്‍വ്വഹണം ഉടന്‍ ആരംഭിക്കുമെന്നും, വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുളള അപേക്ഷകള്‍ ഈ മാസം തന്നെ ക്ഷണിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."