HOME
DETAILS

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

  
July 15, 2026 | 3:31 AM

uae-weather-july-16-temperature-47c-rain-forecast-eastern-southern-regions

ദുബൈ: യു.എ.ഇയിൽ ഇന്നും (ബുധനാഴ്ച) കനത്ത വേനൽച്ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ (Convective Clouds) രൂപപ്പെട്ട് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷമാകുമ്പോൾ ചൂട് വർധിക്കുകയും കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 40 കിലോമീറ്റർ വരെ ഉയരാനിടയുള്ളതിനാൽ പ്രത്യേകിച്ച് തെക്കൻ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

റാസ് അൽ ഖൈമയിലും ലിവയിലും ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47°C രേഖപ്പെടുത്തുമെന്നാണ് പ്രവചനം. അബൂദബി, ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ, അൽ ഐൻ എന്നിവിടങ്ങളിൽ 45°C വരെ ഉയരും. അജ്‌മാൻ, അൽ റുവൈസ്, അൽ സില എന്നിവിടങ്ങളിൽ 42°C, ദൽമയിൽ 41°C, ഫുജൈറയിൽ 39°C വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷ.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമോ മിതമായ തിരമാലകളോടെയോ ആയിരിക്കും.

അതേസമയം, വ്യാഴാഴ്ചയും കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുകയും തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുകയും ചെയ്യും.

വെള്ളിയാഴ്ചയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ശനിയാഴ്ച പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ പ്രതീക്ഷിക്കുന്നുവെങ്കിലും കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത നിലനിൽക്കുന്നു. ഞായറാഴ്ച പുലർച്ചെയോടെ ചില തീരപ്രദേശങ്ങളിൽ ഈർപ്പനില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

English Summary: UAE will experience hot weather on Wednesday with temperatures reaching up to 47°C in Ras Al Khaimah and Liwa. Convective clouds may bring rain to eastern and southern regions, while strong winds could cause blowing dust. Similar weather, including chances of rain, is expected through Friday before conditions become generally fair on Saturday.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  4 hours ago
No Image

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

Kerala
  •  4 hours ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  5 hours ago
No Image

ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം

Kerala
  •  5 hours ago
No Image

ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല

Kerala
  •  5 hours ago
No Image

തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം

Kerala
  •  5 hours ago
No Image

എക്‌സൈസിനെ ഏകോപിപ്പിക്കാൻ ഇനി കൺട്രോൾ റൂം; 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം 

Kerala
  •  6 hours ago
No Image

ഒമ്പതാം ക്ലാസിൽ ഈ വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധം; മാർഗനിർദേശം പുറത്തിറക്കി സി.ബി.എസ്.ഇ

National
  •  6 hours ago
No Image

നെന്മാറ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന് 

Kerala
  •  6 hours ago