HOME
DETAILS

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

  
എം. ഷഹീർ 
July 15, 2026 | 2:41 AM

ola scooters come to a halt complaint

കൊച്ചി: വിൽപനാനന്തര സേവനമുൾപ്പെടെ നിർമാതാക്കൾ നിഷേധിച്ചതോടെ പ്രതിസന്ധിയിലായി ഓല ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾ. ചെറിയ അറ്റകുറ്റപ്പണികൾ പോലും നടത്താൻ ഷോറൂമുകൾക്ക് കഴിയാതെ വന്നതോടെ  ലക്ഷക്കണക്കിന് സ്‌കൂട്ടറുകളാണ് ദേശീയപാതയോരത്തുൾപ്പെടെ കൂട്ടത്തോടെ ഇട്ടിരിക്കുന്നത്. മാസങ്ങളോളം വെയിലും മഴയുമേറ്റ് കിടക്കുന്ന സ്‌കൂട്ടറുകളിൽ നല്ലൊരു പങ്കും ഉപയോഗ ശൂന്യമായതായും ആശങ്കയുണ്ട്. അറ്റകുറ്റപ്പണികൾക്ക് സ്‌പെയർ പാർട്‌സുകൾ ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായി ഷോറൂം അധികൃതർ പറയുന്നത്. എന്നാൽ, സർവിസ് ചെയ്യാനാവില്ലെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരോടും കമ്പനിയും ഷോറൂമുകാരും കൈമലർത്തുകയാണ്. കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിക്കാനും കഴിയുന്നില്ല. 

 പെട്രോൾ വിലയിൽ നിന്ന് രക്ഷ തേടിയാണ് സാധാരണക്കാരുൾപ്പെടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങിയത്. ഓൺലൈൻ ഭക്ഷണവിതരണക്കാരും മത്സ്യവിൽപനക്കാരുമടക്കം കൂടുതലും ഓല സ്‌കൂട്ടറാണ് വാങ്ങിയത്. ഇന്ധനലാഭം മുന്നിൽ കണ്ടാണ് വലിയ തുകയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങിയത്. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണിവരുള്ളത്. സമാന പരാതികളുയർന്ന മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ സർക്കാർ ശക്തമായി ഇടപ്പെട്ടതോടെ സർവിസ് നടത്താനും ആവശ്യമായവർക്ക് നഷ്ടപരിഹാരം നൽകാനും കമ്പനി തയാറായി. ഷോറൂമുകൾക്ക് മുന്നിൽ സ്‌കൂട്ടർ കത്തിക്കുന്നതുൾപ്പെടെയുളള ശക്തമായ സമരപരിപാടികളാണ് അവിടെ ഉപഭോക്തൃ കൂട്ടായ്മകൾ നടത്തിയത്. തുടർന്നാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി ഇറങ്ങാനൊരുങ്ങുകയാണ് ഉപഭോക്താക്കളുടെ കൂട്ടായ്മ. കഴിഞ്ഞദിവസം ആലപ്പുഴയിൽ ഷോറൂമിന് മുന്നിൽ സമരം നടന്നിരുന്നു.

ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ വില നൽകി  വിവിധ വേരിയന്റുകൾ വാങ്ങി കുടുങ്ങിയവരുണ്ട്. വാറണ്ടി നീട്ടാനുള്ള തുകയും മുൻകൂറായി അടച്ചവരുമുണ്ട്. ഒരു ഘട്ടം വരെ കമ്പനിയുടെ സർവിസും വിൽപനാനന്തര സേവനങ്ങളും നല്ല രീതിയിൽ ലഭ്യമായിരുന്നതായി  മൂന്നര വർഷം മുമ്പ് സ്‌കൂട്ടർ വാങ്ങിയ ആലപ്പുഴ സ്വദേശി ഷമീർ പറയുന്നു. 

ഒരു വർഷത്തിന് ശേഷമാണ്  പ്രതികരണങ്ങൾ ഇല്ലാതായത്. നിസാരമായ കംപോണന്റ് മാറ്റിയിടേണ്ടതായ കംപ്ലയിന്റിന് പരിഹാരം തേടിയെത്തിവരെ പോലും വെറും കയ്യോടെ മടക്കി അയക്കുകയാണ്. 2017ൽ ബംഗളൂരു ആസ്ഥാനമായി ആരംഭിച്ച കമ്പനിക്ക് വിപണിയിൽ  മികച്ച തുടക്കമാണ് ലഭിച്ചത്.  മൂന്ന് വർഷമായി കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായാണ്  കണക്കുകൾ.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  an hour ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  an hour ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  2 hours ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  2 hours ago
No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  2 hours ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  3 hours ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  3 hours ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  3 hours ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  4 hours ago