HOME
DETAILS

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

  
July 15, 2026 | 4:11 AM

thank-you-uae-campaign-454000-messages-from-136-countries

ദുബൈ: യു.എ.ഇയോടുള്ള ആഗോള വിശ്വാസത്തിന്റെയും ആദരവിന്റെയും തെളിവായി 136 രാജ്യങ്ങളില്‍ നിന്ന് 4.54 ലക്ഷത്തിലേറെ നന്ദി സന്ദേശങ്ങള്‍. ദുബൈ സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി ഏജന്‍സി (സിറ)യുടെ 'താങ്ക് യു യു.എ.ഇ' ഡിജിറ്റല്‍ ക്യാമ്പെയിനിലൂടെയാണ് ഈ പ്രതികരണം.

സമീപകാല പ്രാദേശിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇയെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച തെറ്റായ പ്രചാരണങ്ങള്‍ക്ക് മറുപടിയായാണ് ക്യാമ്പെയിന്‍ ആരംഭിച്ചത്. രാജ്യത്തോടുള്ള വിശ്വാസവും ഐക്യദാര്‍ഢ്യവും ലോകത്തിന് മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സംരംഭമെന്ന് അധികൃതര്‍ വ്യക്തമാക്കി.

യു.എ.ഇ ഞങ്ങളുടെ രണ്ടാമത്തെ വീടാണ്, പ്രതിസന്ധികളില്‍ സുരക്ഷയും കരുതലും നല്‍കിയ രാജ്യമാണ് തുടങ്ങിയ സന്ദേശങ്ങളാണ് കൂടുതലായും ലഭിച്ചതെന്ന് സിറ മീഡിയ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹസന്‍ പറഞ്ഞു. നിലവിലെ താമസക്കാരോടൊപ്പം മുന്‍ പ്രവാസികളുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടത്തില്‍ ദുബൈ കസ്റ്റംസും പങ്കാളിയായി. യു.എ.ഇയോടുള്ള ആത്മബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സഹിഷ്ണുത, സുരക്ഷ, സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

English Sumamry: The UAE has received more than 454,000 messages of appreciation from people across 136 countries through the 'Thank You UAE' digital campaign launched by Dubai's Security Industry Regulatory Agency (SIRA). The initiative was introduced to counter misinformation about the UAE circulating on social media during recent regional tensions and to highlight global trust and solidarity with the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  3 hours ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  3 hours ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  4 hours ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  4 hours ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  4 hours ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  4 hours ago
No Image

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

Kerala
  •  4 hours ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  5 hours ago
No Image

ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം

Kerala
  •  5 hours ago