'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി
കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാവുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ഡല്‍ഹിയില്‍ നിന്ന് വ്യാജഫോണ്‍കോള്‍ വന്നതായി എലത്തൂര്‍ എം.എല്‍.എ വിദ്യാ ബാലകൃഷ്ണന്‍. വയനാട് എം.പിയുടെ ഓഫിസില്‍ നിന്നെന്ന് പറഞ്ഞാണ് വിളിച്ചത്. വിദ്യ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു.
ജൂലൈ ആറിനാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. വയനാട് എം.പിയുടെ ഓഫിസില്‍ നിന്ന് രാജ്കുമാറാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഇംഗ്ലിഷിലായിരുന്നു സംസാരം. മന്ത്രിയാക്കാമെന്ന വാഗ്ദാനം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട എം.എല്‍.എ പണം തരാമെന്നും എങ്ങനെയാണ് നിങ്ങള്‍ തന്നെ മന്ത്രിയാക്കാന്‍ പോകുന്നതെന്നും ചോദിച്ചു. കാര്യങ്ങള്‍ ഇയാള്‍ വിശദീകരിക്കുകയും ചെയ്തു.
ജില്ലയിലെ ഒരു എം.പിയാണ് ഫോണ്‍ നമ്പര്‍ തന്നതെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇതനുസരിച്ച് എം.പിയെ ബന്ധപ്പെട്ടപ്പോള്‍ എ.ഐ.സി.സി. ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാള്‍ വിളിച്ചെന്നും ജില്ലയിലെ രണ്ട് എം.എല്‍.എ.മാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ഇരുവരും പാര്‍ട്ടി ആസ്ഥാനവുമായും പ്രിയങ്കയുടെ ഓഫിസുമായും ബന്ധപ്പെട്ടു. ഓഫിസില്‍ നിന്ന് ഇത്തരമൊരു ഫോണ്‍കോള്‍ ലഭിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ഇക്കഴിഞ്ഞ 11ാം തിയ്യതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, വിളിച്ച നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് വിദ്യ അറിയിച്ചു.
Kerala MLA Vidya Balakrishnan has lodged a police complaint after allegedly receiving a phone call from Delhi offering a ministerial position in exchange for ₹3 crore. The caller reportedly claimed to have the influence to secure a cabinet berth if the payment was made
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."