HOME
DETAILS

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

  
July 15, 2026 | 4:07 AM

UAE warns motorists against fake vehicle insurance scams online

അബൂദബി: വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവമാണെന്നാണ് മുന്നറിയിപ്പ്.

അവിശ്വസനീയമാം വിധം കുറഞ്ഞ തുക വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിച്ചാണ് തട്ടിപ്പ്. മുന്‍കൂറായി പണം വാങ്ങിയ ശേഷം വ്യാജമോ നിലവിലില്ലാത്തതോ ആയ പോളിസികള്‍ നല്‍കുകയുമാണ് ഇവരുടെ രീതി. ഇന്‍ഷുറന്‍സ് കമ്പനികളുടെയും ബ്രോക്കര്‍ ഓഫിസുകളുടെയും പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ചാണ് തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്തുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളുടെ നിരക്കുകള്‍ പരിശോധിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സൗകര്യമുണ്ട്. നിരക്കുകള്‍ താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കില്‍ പോളിസി എടുക്കാനും താല്പര്യപ്പെടുന്നവര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സൈബര്‍ തട്ടിപ്പുകാര്‍ വലവിരിക്കുന്നത്. ആളുകള്‍ സര്‍ച്ച് ചെയ്യുമ്പോള്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. വമ്പിച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിലൂടെയാണ് ആകര്‍ഷിക്കുന്നത്.

ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായി പണം നല്‍കുന്നതിന് മുന്‍പ് ബന്ധപ്പെട്ട കമ്പനിയോ ബ്രോക്കറോ യു.എ.ഇയില്‍ ലൈസന്‍സുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അംഗീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ലൈസന്‍സുള്ള ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍മാര്‍ വഴിയോ മാത്രം പോളിസികള്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിച്ചു.

Abu Dhabi: The UAE Ministry of Interior has warned motorists to be cautious when purchasing vehicle insurance online, as fraudsters are using social media platforms to sell fake insurance policies. Scammers lure customers with unusually low premiums, collect advance payments, and then issue fake or non-existent policies. They often create fake social media accounts impersonating insurance companies and brokers. Authorities advised customers to verify that insurers and brokers are officially licensed in the UAE and to purchase policies only through authorised digital platforms or licensed insurance providers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  3 hours ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  4 hours ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  4 hours ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  4 hours ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  4 hours ago
No Image

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

Kerala
  •  4 hours ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  5 hours ago
No Image

ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം

Kerala
  •  5 hours ago
No Image

ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല

Kerala
  •  5 hours ago