HOME
DETAILS

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

  
സാബിക്ക് സബിൽ
July 15, 2026 | 1:23 PM

no demand in the market 700 crore liters of ethanol left unsold whose interest does the ethanol policy serve

രാജ്യത്ത് ഇ20 പെട്രോളിനെതിരെ ഉപഭോക്താക്കളുടെയും വാഹന ഉടമകളുടെയും പ്രതിഷേധം ശക്തമാകുന്നതിനിടെ, എഥനോൾ നയവുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിൽ ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കപ്പെടുന്ന എഥനോൾ അയൽ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് വിറ്റുകാശാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്നത്. എന്നാൽ, ഇതിനിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മകന്റെ കമ്പനിയുടെ അവിശ്വസനീയമായ സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടി എഥനോൾ നയത്തിന് പിന്നിൽ വൻ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന ആരോപണവും രാജ്യത്ത് ശക്തമായിട്ടുണ്ട്.

700 കോടി ലീറ്റർ എഥനോൾ വിദേശത്തേക്ക്; വിപണി തേടി ഇന്ത്യ

നിലവിൽ ഇന്ത്യയിൽ പെട്രോളിൽ കലർത്താൻ ആവശ്യമായതിനേക്കാൾ കൂടുതൽ എഥനോൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ വാർഷിക എഥനോൾ ഉൽപ്പാദനം നിലവിൽ 2000 കോടി ലീറ്ററാണ്. 2013-14 സാമ്പത്തിക വർഷത്തിൽ ഇത് വെറും 421 കോടി ലീറ്റർ മാത്രമായിരുന്നു. ഇക്കൊല്ലം ഇതിൽ 400 കോടി ലീറ്ററിന്റെ അധിക വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനം.

ഇന്ത്യയ്ക്ക് ആഭ്യന്തരമായി പ്രതിവർഷം 1450 കോടി ലീറ്റർ എഥനോളാണ് ആവശ്യമായി വരുന്നത്. ഇതിൽ 1100 കോടി ലീറ്റർ എണ്ണക്കമ്പനികളും 350 കോടി ലീറ്റർ മദ്യ-മരുന്ന്-രാസപദാർത്ഥ നിർമാണ കമ്പനികളും വാങ്ങും. ബാക്കി വരുന്ന ഏകദേശം 700 കോടി ലീറ്റർ എഥനോൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. എഥനോൾ ഫാക്ടറികൾ നിലവിൽ സ്ഥാപിത ശേഷിയുടെ 60 ശതമാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് പെട്രോളിൽ 10% എഥനോൾ കലർത്താൻ (ഇ10) ആലോചിക്കുന്ന നേപ്പാൾ, ബംഗ്ലദേശ്, ഇന്തോനേഷ്യ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് ഇത് കയറ്റി അയക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയത്.

ഇ10 ഇന്ധനവുമായി നേപ്പാൾ; മാനദണ്ഡങ്ങൾ പുറത്തുവിട്ടു

ഇന്ത്യയിൽ എഥനോൾ സംബന്ധിച്ച വിവാദങ്ങൾ തുടരുമ്പോഴും അയൽരാജ്യമായ നേപ്പാൾ ഇ10 ഇന്ധനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി എഥനോളിന്റെ നിർമാണം, ഗുണനിലവാരം, സംഭരണം എന്നിവ സംബന്ധിച്ച കരടു രേഖ നേപ്പാൾ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സ് പുറത്തിറക്കിയിട്ടുണ്ട്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾക്ക് തകരാറുണ്ടാക്കുന്ന മെഥനോൾ, ടർപന്റൈൻ, കീറ്റോൺസ് തുടങ്ങിയ പദാർത്ഥങ്ങൾ എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കരുതെന്ന് കരടിൽ വ്യവസ്ഥയുണ്ട്. കരിമ്പ്, ചോളം, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഈ ജൈവ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണവും  എണ്ണ ഇറക്കുമതിയും കുറയ്ക്കാനാകുമെന്നാണ് നേപ്പാളിന്റെയും കണക്കുകൂട്ടൽ. 100 ശതമാനം എഥനോളിൽ ഓടുന്ന ഫ്ലെക്സി-ഫ്യൂവൽ വാഹനങ്ങൾക്കായി 'ഇ100' നയത്തിന് ഇന്ത്യയും അടുത്തിടെ അനുമതി നൽകിയിരുന്നു.

ഗഡ്കരിയുടെ മകന്റെ കമ്പനിക്ക് കോടികളുടെ വളർച്ച: ദുരൂഹതയെന്ന് വിമർശകർ

രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാരും വാഹന ഉടമകളും പെട്രോളിൽ എഥനോൾ കലർത്തിയതിനെതിരെ സമരം ചെയ്യുമ്പോൾ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള 'സിയാൻ അഗ്രോ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്' എന്ന കമ്പനി വൻ ലാഭമുണ്ടാക്കിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. 2024 ജൂണിൽ വെറും 17 കോടി രൂപയായിരുന്ന ഈ കമ്പനിയുടെ വരുമാനം, 2026 ആയപ്പോഴേക്കും 1,200 കോടി രൂപയായി കുതിച്ചുയർന്നു. സാധാരണക്കാരായ കർഷകർ തെരുവിൽ പ്രക്ഷോഭം നടത്തുമ്പോൾ, ഭരണാധികാരികളുടെ മക്കൾക്ക് കോടികളുടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നത് വൻ ദുരൂഹതയാണെന്നും സ്വന്തം കുടുംബാംഗങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം വളർത്താനാണ് ഗതാഗത മന്ത്രാലയം മുൻഗണന നൽകുന്നതെന്നും വിമർശകർ ആരോപിക്കുന്നു.

ആശങ്കയൊഴിയാതെ വാഹന ഉടമകളും വിദഗ്ദ്ധരും

എഥനോൾ നയം വിദേശനാണ്യ ലാഭത്തിനും കർഷകർക്ക് വരുമാനത്തിനും സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ വാദിക്കുമ്പോഴും ഗുരുതരമായ ദോഷവശങ്ങളാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഭക്ഷ്യസുരക്ഷയും ജലക്ഷാമവും:വൻതോതിൽ വെള്ളം ആവശ്യമുള്ള കരിമ്പ്, നെല്ല് എന്നിവ എഥനോളിനായി ഉപയോഗിക്കുന്നത് കുടിവെള്ള പ്രതിസന്ധി രൂക്ഷമാക്കും. 2050-ഓടെ ഇന്ത്യയിലെ ജനസംഖ്യ 170 കോടിയാകുമ്പോൾ ഭക്ഷ്യധാന്യങ്ങൾ ഇന്ധനമാക്കുന്നത് വിലക്കയറ്റത്തിനും പട്ടിണിക്കും കാരണമായേക്കാം.

വാഹനങ്ങളുടെ തകരാറുകൾ: പെട്രോളിൽ എഥനോളിന്റെ അളവ് 10%-ൽ അധികമായാൽ പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ വേഗത്തിൽ ദ്രവിക്കുകയും മൈലേജ് കുറയുകയും ചെയ്യും. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുന്നതിനാൽ എഞ്ചിൻ പ്രവർത്തനത്തെ ബാധിക്കും. കൂടാതെ, എഥനോളിന്റെ മണം ആകർഷിച്ചെത്തുന്ന 'നെസ്റ്റസ് മ്യൂട്ടിലാറ്റസ്' എന്ന കുഞ്ഞൻ വണ്ടുകൾ ഇന്ധന പൈപ്പുകൾ തുരന്ന് പെട്രോൾ ചോർച്ചയും തീപിടുത്തവും ഉണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഡീസലിൽ എഥനോൾ പരീക്ഷണം പരാജയം

അതേസമയം പെട്രോളിൽ എഥനോൾ വേഗത്തിൽ ചേർക്കാൻ സാധിക്കുമെങ്കിലും ഡീസലിൽ ഇത് വിജയിക്കില്ലെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്. എഥനോൾ ഡീസലിൽ എളുപ്പം കലരില്ല എന്നതിന് പുറമെ, ഇവയുടെ ലയനത്തിന് ചെലവേറിയ 'ഇമൽസിഫയറുകൾ' ആവശ്യമാണ്. ഡീസലിൽ എഥനോൾ കലരുമ്പോൾ തീപിടിക്കുന്ന താപനില (ഫ്ലാഷ് പോയിന്റ്) താഴുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാം. കൂടാതെ, വിസ്കോസിറ്റിയും ലൂബ്രിക്കേഷൻ ശേഷിയും കുറയുന്നത് എഞ്ചിൻ വേഗത്തിൽ കേടാകാനും വാഹനങ്ങളുടെ പെർഫോമൻസ് കുറയാനും ഇടയാക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

India’s ambitious biofuel initiative is facing a severe bottleneck, with nearly 700 crore (7 billion) liters of ethanol reportedly lying unsold due to a lack of market demand. ethanol police in india. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  2 hours ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  2 hours ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  2 hours ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  2 hours ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  2 hours ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  3 hours ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 hours ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  3 hours ago