ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റതായി ആരോപണം
തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റതായി ആക്ഷേപം.തൊടുപുഴ നഗരമധ്യത്തില്‍ ദമ്പതികളെ കെട്ടിയിട്ട ് കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രതിയെന്ന് സംശയിച്ച് പൊലിസ് പിടികൂടിയ അസം സ്വദേശി ജഹാംഗീറിനാണ്(19) മര്‍ദനമേറ്റത്.ശാരീരിക അസ്വാസ്ഥ്യവും മൂത്രതടസവും അനുഭവപ്പെട്ട ജഹാംഗീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിവയറ്റിലേറ്റ ചവിട്ടാണ് മുത്രതടസത്തിനു കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലും വയറിനും മര്‍ദനമേറ്റ ജഹാംഗീറിനു സംസാരിക്കാനും ബുദ്ധിമുട്ടുï്. ഉള്ളംകാലില്‍ ചൂരലിനു അടികിട്ടിയതിനെ തുടര്‍ന്ന് നടക്കാനാവാതെ രïുപേരുടെ സഹായത്തോടെ എടുത്തുകൊïാണ് ആശുപത്രിയിലെത്തിച്ചത്.
തൃശൂരില്‍ നിന്നുമാണ് ജഹാംഗീറിനെ പൊലിസ് കസ്റ്റഡയിലെടുത്തത്. ഇതിനുശേഷം രïുദിവസത്തോളം പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കുറ്റക്കാരനല്ലെന്ന് കï് വിട്ടയക്കുകയായിരുന്നു.
ജഹാംഗീര്‍ നിരപരാധിയെന്ന് കïെത്തിയതിനെ തുടര്‍ന്ന് ജോലിസ്ഥലത്തെ ഉടമയുടെ ജാമ്യത്തിലാണ് ജഹാംഗീറിനെ വിട്ടയച്ചത്. കഴിഞ്ഞ രïുവര്‍ഷമായി ജഹാംഗീര്‍ തൊടുപുഴ മുതലക്കോടം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ്മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. കൂടെ മറ്റ് മൂന്ന് അസം സ്വദേശികളും ജോലി ചെയ്യുന്നുï്. 15 ദിവസം മുന്‍പാണ് ജഹാംഗീര്‍ നാട്ടില്‍ പോയിവന്നത്. തിരികെയെത്തിയതുമുതല്‍ പണിയില്‍ ഉഴപ്പിയെന്നു പറഞ്ഞ് ഉടമസ്ഥന്‍ ശകാരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉടമയോട് പിണങ്ങി ജഹാംഗീര്‍ തൃശൂര്‍ക്ക് പോയത്. ഇതേ ദിവസമാണ് തൊടുപുഴയില്‍ മോഷണം നടന്നത്. പൊലിസ് ജഹാംഗീറാണ് പ്രതിയെന്ന രീതിയില്‍ വാര്‍ത്തയും ചിത്രവും പുറത്തുവിട്ടു.തുടര്‍ന്ന് തൃശൂരില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മറ്റ് വിവരങ്ങള്‍ ശേഖരിക്കാന്‍ മര്‍ദനം അഴിച്ചുവിട്ടുവെന്നാണ് ജഹാംഗിര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."