അഴിമതിക്കെതിരെ സാര്‍ക്ക്; ആദ്യ സമ്മേളനം ഇസ്ലാമാബാദില് 25ന്
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ആദ്യമായി സാര്‍ക്ക് രാജ്യങ്ങള്‍ സമ്മേളിക്കുന്നു. പാകിസ്താനില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ കെകെ ചൗധരി പങ്കെടുക്കും. ഇസ്ലാമാബാദില് ഈ മാസം 25 മുതല്‍ 27 വരെയാണ് സമ്മേളനം.
അഴിമതി തുടച്ചു നീക്കുന്നതിനെ കുറിച്ചും അഴിമതിക്കെതിരേയുള്ള കേസുകള്‍ രാജ്യാന്തര തലത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ സാര്‍ക്ക് രാജ്യങ്ങളുടെ സഹകരണത്തെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
പാകിസ്താന്റെ മുതിര്‍ന്ന അഴിമതി വിരുദ്ധ സമിതിയാണ് സമ്മേളനം ഏകോപിപ്പിക്കുന്നത്.
അഴിമതിക്കെതിരേ സാര്‍ക്ക് ആന്റി കറപ്ഷന്‍ ഫോറം രൂപീകരിക്കുന്നതിനെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജിയണല്‍ കോര്‍പറേഷനില്‍(സാര്‍ക്ക്) എട്ട് രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഇന്ത്യ, പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയാണ് അംഗരാജ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."