HOME
DETAILS

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

  
July 17, 2026 | 11:52 AM

Waqf Amendment The government must take attempts to implement a communal agenda seriously says SKSSF

കോഴിക്കോട്:രാജ്യത്ത് നിലവിലുള്ള വഖ്ഫ് നിയമത്തെ അട്ടിമറിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വഖ്ഫ് ഭേദഗതി നിയമത്തെ ദുരുപയോഗം ചെയ്യാനും വര്‍ഗീയ അജണ്ട നടപ്പാക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വഖ്ഫ് സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിലര്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ വ്യവഹാരങ്ങളുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ അവരുടെ ഉദ്ദേശ ശുദ്ധി തിരിച്ചറിയാന്‍ സര്‍ക്കാറിന് കഴിയണം. വഖ്ഫ് ഭേദഗതി നിയമത്തിലെ അപകടരമായ വ്യവസ്ഥകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അത് തീര്‍പ്പാകുന്നതിന് മുമ്പ് അത്തരം വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നത് വിശ്വാസി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം വ്യവസ്ഥകള്‍ നടപ്പാക്കിയില്ലെന്നിരിക്കെ കേരളത്തില്‍ മാത്രം സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതി മുമ്പാകെ അതിന് സന്നദ്ധത അറിയിച്ചത് ആശങ്കാജനകമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം നിയമക്കുരുക്കിലൂടെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ആര് ശ്രമിച്ചാലും അതിനെ ശക്തമായി ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍,ആഷിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല,അഷ്‌കര്‍ അലി കരിമ്പ , മുഹമ്മദ് കാസിം ഫൈസി അമിനി ലക്ഷദ്വീപ്, എ . എം സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ, സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, ഇസ്മയില്‍ യമാനി പുത്തൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, നസീര്‍ മൂരിയാട് , മുഹിയദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍ , അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര , ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, അനീസ് ഫൈസി മാവണ്ടിയൂര്‍, ഷാഫി ആട്ടീരി, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  2 hours ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  2 hours ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  2 hours ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  3 hours ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  3 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  3 hours ago
No Image

പവര്‍കട്ട്: കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  4 hours ago