HOME
DETAILS

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

  
July 18, 2026 | 3:52 AM

New Delhi Supreme Court Takes Suo Motu Cognizance Over Availability of Patented Life-Saving Cancer Medicines

ന്യൂഡൽഹി: കാൻസറിന് ചികിത്സിക്കുന്നത് അടക്കമുള്ള പേറ്റന്റുള്ള ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വിഷയത്തിൽ സ്വമേധയാ കേസെടുത്ത്  പരിഗണിച്ച് സുപ്രിംകോടതി. പേറ്റന്റ് ചെയ്ത കാൻസർ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ദീർഘനാളായി നിലനിൽക്കുന്ന ഹരജി സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേസ് നേരിട്ട് പരിഗണിക്കുന്നത്.
വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടിസയച്ച ബെഞ്ച് നാല് വർഷത്തിലേറെയായി തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന റിട്ട് ഹരജി വേഗത്തിൽ തീർപ്പാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും അഭ്യർഥിച്ചു. ഹൈക്കോടതി ഹരജിക്കാരി ഇതിനകം മരണപ്പെട്ടതായി സംസ്ഥാന സർക്കരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് അറിയിച്ചു. രോഗികൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ കാൻസർ മരുന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
കാൻസർ ചികിത്സിക്കുള്ള മരുന്നായ റിബോസിക്ലിബിന്റെ താങ്ങാനാവുന്ന ജനറിക് ഉൽപാദനം സാധ്യമാക്കുന്നതിന് പേറ്റന്റ് നിയമത്തിലെ സെക്ഷൻ 100 പ്രകാരം സർക്കാർ ഉപയോഗ ലൈസൻസ് ആവശ്യപ്പെട്ടാണ് 2022ൽ കേരള ഹൈക്കോടതിയിൽ ഹരജിയെത്തിയത്. സ്തനാർബുദം ദേശീയ അടിയന്തരാവസ്ഥയുടെ വിഷയമല്ലെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ അത്തരമൊരു ലൈസൻസ് നൽകാൻ വിസമ്മതിച്ചിരുന്നു. വ്യവഹാരത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഹരജിക്കാരി മരിച്ചെങ്കിലും കേസിലെ വിശാല പൊതുതാൽപര്യം അംഗീകരിച്ച് ഒരു അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി സ്വമേധയാ നടപടികൾ തുടർന്നു. എന്നിരുന്നാലും, 2023 ജനുവരി മുതൽ 57 തവണ അന്തിമവാദം കേൾക്കലിനായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടും വിഷയം ഇപ്പോഴും തീർപ്പായിട്ടില്ല.

The Supreme Court has taken suo motu cognizance and is hearing a matter concerning the availability of patented life-saving medicines, including those for cancer treatment.Based on a petition received by the Chief Justice regarding a long-pending writ petition in the Kerala High Court—which seeks to make patented cancer drugs available at affordable rates—a bench comprising Chief Justice Surya Kant, Justice Joymalya Bagchi, and Justice V. Mohana is directly hearing the case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 hours ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 hours ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 hours ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 hours ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 hours ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  4 hours ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  4 hours ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  4 hours ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  5 hours ago