HOME
DETAILS

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

  
July 18, 2026 | 3:52 AM

Drug Racket Busted in Kozhikode Three Arrested with MDMA Worth 10 Lakh Operating Under the Guise of a Gym

 

കോഴിക്കോട്: പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ നടത്തിവന്ന മയക്കുമരുന്ന് കച്ചവടം പൊലിസ് പൊളിച്ചു. 'ബാക്ക് ടു ഫിറ്റ്‌നസ്' എന്ന ജിമ്മിന്റെ മറവില്‍ ലഹരിവില്‍പന നടത്തിയ മൂന്നംഗ സംഘത്തെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വിപണിയില്‍ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇരുന്നൂറിലധികം ഗ്രാം എംഡിഎംഎയും (MDMA) ഇതിനൊപ്പം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ലഹരി മാഫിയക്കെതിരെയുള്ള 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി സിറ്റി പൊലിസും ഡാന്‍സാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്. ജിമ്മില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാട്ടുകാരില്‍ നിന്ന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറച്ചുകാലമായി പൊലിസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. അതേസമയം, പിടിയിലായവരുടെ ലഹരി ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ജിം ഉടമയുടെ വിശദീകരണം.

 

As part of 'Operation Toofan', Kozhikode Police and DANSAF busted a drug peddling racket operating from a fitness centre in Payyanakkal, arresting three individuals and seizing over 200 grams of MDMA.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  3 hours ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 hours ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 hours ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 hours ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  4 hours ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  4 hours ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  4 hours ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  4 hours ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  5 hours ago