HOME
DETAILS

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

  
July 18, 2026 | 3:13 PM

human rights commission orders immediate completion of government projects as 273 panchayats in the state are affected by wildlife conflicts

തിരുവനന്തപുരം: വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നുകയറുന്നത് തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച 10 മിഷനുകൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമിഷൻ ഉത്തരവിട്ടു. 2025 ഫെബ്രുവരി 23-ന് സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാൻ കമിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകി.

ജനവാസ മേഖലയും വനവും വേർതിരിക്കുന്ന അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമമാണെന്ന് സർക്കാർ ഉറപ്പുവരുത്തണം. വേലികൾ ഇല്ലാത്ത ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്ന പദ്ധതികൾ വേഗത്തിലാക്കണമെന്നും കമിഷൻ ഉത്തരവിൽ വ്യക്തമാക്കി. ചെമ്പൻകോട് സി. മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് കമിഷന്റെ ഈ അടിയന്തര ഇടപെടൽ.

വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽ (ഭരണം) നിന്ന് കമിഷൻ റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതമാണെന്നും ഇതിൽ 30 പഞ്ചായത്തുകളിൽ പ്രശ്നം അതിരൂക്ഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വന്യജീവി സംഘർഷത്തെ ഇതിനകം തന്നെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവുമധികം സംഘർഷം അനുഭവപ്പെടുന്ന വയനാട് ജില്ലയിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കുകയും, ഇരകൾക്കുള്ള സഹായധനം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, വന്യമൃഗങ്ങൾ ജനവാസമേഖലയിൽ പ്രവേശിക്കുന്നതും മനുഷ്യജീവന് നിരന്തരം ഭീഷണിയാകുന്നതുമായ സാഹചര്യങ്ങൾ തുടരുകയാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ കമിഷൻ കർശന നിർദ്ദേശം നൽകിയത്.

 

the kerala state human rights commission has directed the government to immediately complete all ongoing projects aimed at mitigating human wildlife conflicts, noting that 273 panchayats across the state have been severely affected by the issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  5 hours ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  5 hours ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  5 hours ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  5 hours ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  6 hours ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  6 hours ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 hours ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  6 hours ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  6 hours ago