HOME
DETAILS

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

  
Web Desk
July 18, 2026 | 8:06 AM

psc exam cancelled after wrong question paper issued

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി
കോഴിക്കോട്: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് കേരള പബ്ലിക് സർവിസ് കമ്മിഷൻ (പി.എസ്.സി) ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷ റദ്ദാക്കി. പത്താം ക്ലാസ് യോ​ഗ്യത നിശ്ചയിച്ച വിവിധ തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ച പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നൽകിയതാണ് ​ഗുരുതര വീഴ്ചയായത്. രാവിലത്തെ പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ കാര്യം തിരിച്ചറിയുന്നത്. 
ആലപ്പുഴയിലെ ഒരു സ്കൂളിൽ ചോദ്യപേപ്പർ മാറിനൽകിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ ഇടുക്കിയിലുൾപ്പെടെ വിവിധ ജില്ലകളിൽ ചോദ്യപേപ്പർ മാറിനൽകിയെന്ന വിവരം പുറത്തുവന്നു. തുടർന്നാണ് പി.എസ്.സി പരീക്ഷ റദ്ദാക്കിയതായി അറിയിച്ചത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയെന്നാണ് പി.എസ്.സി അറിയിപ്പിൽ പറയുന്നത്. വിവിധ ജില്ലകളിൽ ചോദ്യപേപ്പർ മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ചോദ്യപേപ്പർ വിതരണം ചെയ്തതിൽ പി.എസ്.സിക്ക് സംഭവിച്ച പിഴവാണ് ​ഗുരുതര വീഴ്ചയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.
എസ്.എസ്.എൽ.സി/പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള നിയമന നടപടികളുടെ ഭാ​ഗമായുള്ള പരീക്ഷ രാവിലെ 10:00 മുതൽ 11:35 വരെയും ഉച്ചയ്ക്ക് 1:30 മുതൽ 3:05 വരെയും രണ്ട് ഘട്ടങ്ങളിലായാണ് പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്നത്. പരീക്ഷ റദ്ദാക്കിയതോടെ പതിനായിരക്കണക്കിന് ഉദ്യോ​ഗാർഥികളാണ് ദുരിതത്തിലായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 hours ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 hours ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 hours ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 hours ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  4 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  4 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  5 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  5 hours ago