സഊദി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം: 24 ഹൂതികള്‍ കൊല്ലപ്പെട്ടു
റിയാദ്: യമനിലെ വിമത സഖ്യ വിഭാഗമായ ഹൂതികള്‍ സഊദി അതിര്‍ത്തി ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കിയെന്നും സഊദി അറേബ്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഹൂതികള്‍ക്ക് വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ചതായും അറബ് സഖ്യ സേന വക്താവ് കേണല്‍ ജനറല്‍ അഹ്മദ് അസീരി വ്യക്തമാക്കി.
സഊദി അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ജബല്‍ ദുഖാനില്‍ സഊദി അറേബ്യ നടത്തിയ പ്രത്യാക്രമണത്തില്‍ 24 ഹൂതികള്‍ കൊല്ലപ്പെട്ടതായും 30 പേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണം നടത്തിയവരില്‍ കൂടുതലും റിപ്പബ്ലിക്കന്‍ ഗാര്‍ഡിലെ അംഗങ്ങളായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദിനേന നിരവധി ഹൂതികള്‍ സഊദി സെക്യൂരിറ്റി ഗാര്‍ഡുമായുള്ള എട്ടു മുട്ടലില്‍ കൊല്ലപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഹൂതി അനുകൂല സ്ത്രീകള്‍ ആയുധങ്ങളുമായി യുദ്ധത്തിനൊരുങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാവുന്നതിനെ തുടര്‍ന്നാണ് അസീരി രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ യുദ്ധത്തിനായി തോക്കുകളും മറ്റു യുദ്ധ ഉപകരണങ്ങളുമായി ഹൂതികള്‍ തയ്യാറാക്കി നിര്‍ത്തിയ ചിത്രമാണ് വൈറല്‍ ആയത്.
എന്നാല്‍ ഹൂതികള്‍ ദിനേന വന്‍ നാശ നഷ്ടം നേരിടുന്നതായും കടുത്ത ആക്രമണങ്ങളാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന അവര്‍ക്കെതിരെ നടത്തുന്നതെന്നും അസീരി വ്യക്തമാക്കി.
അതെ സമയം, യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര പ്രധിനിധി യമനിലെത്തി. ഒമാനില്‍ നടക്കുന്ന സമാധാന പ്രക്രിയകള്‍ക്കായുള്ള നടപടികള്‍ക്കായി ഹൂതികള്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നില്‍ വെച്ചതായി ഹൂതികളുടെ അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ അന്താരാഷ്ട ,മാധ്യമങ്ങളോട് വ്യക്തമാക്കി.
നേരത്തെ ഒമാനിലെ മസ്‌കത്തില്‍ വെച്ച് നടന്ന സമാധാന ഉടമ്പടിയുടെ കരടു കരാര്‍ ഹൂഥികള്‍ക്ക് നല്‍കുന്നതിനായി സമാധാന സംഘത്തില്‍പെട്ടവര്‍ വെള്ളിയാഴ്ച്ച യമനിലെ സന്‍ആ യിലേക്ക് യാത്ര തിരിക്കും.
അതെസമയം, ഇറാനെതിരെ കൂടുതല്‍ തെളിവുകളുമായി സഊദി അറേബ്യ യു എന്നിനെ സമീപിച്ചിട്ടുണ്ട്. ഹൂതികളെ സഹായിക്കുന്ന ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കിയതിന് ലോകത് ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെട്ട രാജ്യം ഇറാനാണെന്നു അസീരി കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് വ്യക്തമായ പല തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അതാണ് തങ്ങള്‍ യുഎന്നിന് കൈമാറിയതെന്നും അസീരി പറഞ്ഞു.
യമനിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ഇറാന്‍ കപ്പല്‍ നേരത്തെ അമേരിക്കന്‍ സേന തടഞ്ഞിരുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങളെയും സംഘടനകളെയും മാനിക്കുന്നതിനാലാണ് മാന്യമായി ഇറാനെതിരെ രക്ഷാ സമിതിയില്‍ സഊദി അറേബ്യ സമീപിച്ചതെന്നും അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."