കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ
കാസർകോട്: പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും പൊലിസിന്റെ പിടിയിലായി. ചെർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി. ഷാഹിദിനെയാണ് ബേക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികളും പൊലിസിന്റെ വലയിലായി.
വിവിധ സമയങ്ങളിലായാണ് അഞ്ചുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികൾക്കെതിരെയും പോക്സോ കേസുകൾ പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ അറസ്റ്റിലായവർ:
കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന മുഹമ്മദ് സാലിഹ് (സാലി - 29), പെരുമ്പള കോളിയടുക്കം സ്വദേശി ഷെരീഫ് കടപ്പളം (40), മൈലാട്ടി കൂട്ടപ്പുന്ന കുറുക്കൻകുന്ന് സ്വദേശിയും തച്ചങ്ങാട് താമസിക്കുന്ന എ.ടി. മുഹമ്മദ് നൗഷാദ് (39), 16 വയസുകാരനായ കൗമാരക്കാരൻ എന്നിവരെയാണ് പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിൽ ഇപ്പോൾ ഷാഹിദിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ശക്തമായ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബേക്കൽ പൊലിസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The Bekal police in Kasaragod have arrested the fifth and final suspect in connection with the multi-offense POCSO case involving the sexual abuse of a 17-year-old differently-abled girl.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."