HOME
DETAILS

ദിലീപ്കുമാറും ടാറ്റയും വിദ്യാര്‍ഥികളും

  
backup
September 18 2016 | 20:09 PM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%82-%e0%b4%9f%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5

അവനിപ്പോള്‍ പഠിക്കുന്നത് നഗരത്തിലെ പ്രശസ്തമായ കോളജിലാണ്, ബി.എസ്.സിക്ക്. സ്വന്തം ഗ്രാമപ്രദേശത്തെ സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള പഠനം. അവിടുത്തെ മിടുമിടുക്കനായിരുന്നു. സ്‌കൂളിലെ നിലവെച്ച് ഹീറോ എന്ന്തന്നെ പറയാം. എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് സ്ഥിരമായി കരസ്ഥമാക്കും. മറ്റു കുട്ടികളേക്കാള്‍ വേഗത്തില്‍ ഉത്തരങ്ങള്‍ വിളിച്ചു പറയും. പൊതുവിജ്ഞാനം മോശമല്ല. മന്ത്രിമാരുടെ പേരുകളും പ്രധാന ചരിത്രസംഭവങ്ങളുടെ വര്‍ഷങ്ങളും ഒക്കെ സാമാന്യം നന്നായി അറിയാം. പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ ഉത്തരവാദിത്വങ്ങള്‍ അദ്ധ്യാപകര്‍ ഏല്‍പ്പിച്ചാല്‍ അവ നിര്‍വഹിക്കാന്‍ ധൈര്യമുണ്ട്. മനഃപാഠം പഠിച്ചിട്ടാണെങ്കിലും സ്‌കൂള്‍ പരിപാടികളില്‍ സ്വാഗത പ്രസംഗമോ നന്ദിപ്രസംഗമോ ഒക്കെ നടത്തും. വിശിഷ്ടാതിഥികളെ സ്വീകരിക്കും. മലയാളം മീഡിയമാണെങ്കിലും ഇംഗ്ലീഷില്‍ അത്യാവശ്യം പിടിപാടുണ്ട്. വേണ്ടിവന്നാല്‍ സംസാരിക്കാനും ഒരു ശ്രമമൊക്കെ നടത്തും. ചുരുക്കിപ്പറഞ്ഞാല്‍ ആളൊരു മിടുക്കന്‍ തന്നെ. സ്വാഭാവികമായും അതിന്റെ ആത്മവിശ്വാസവും നന്നായുണ്ട്.
  പ്ലസ്ടുവിന് നല്ല മാര്‍ക്ക് വാങ്ങിയതിനാല്‍ നഗരത്തിലെ മികച്ച കോളജില്‍തന്നെ ഡിഗ്രിക്ക് സീറ്റും കിട്ടി. ഡിഗ്രി ക്ലാസിലിരിക്കുമ്പോഴും അവന്റെ മനസില്‍ താനിപ്പോഴും ഗ്രാമത്തിലെ സ്‌കൂളിലെ അതേ ഹീറോ തന്നെ. തനിക്ക് നല്ല വിവരം. മറ്റുള്ളവര്‍ക്കാവട്ടെ ഒന്നുമറിയില്ല! തന്നെക്കുറിച്ചുള്ള വലിയ മതിപ്പിലാണ് എല്ലാവരും!  അവന്റെ പെരുമാറ്റത്തില്‍ ഈ ധാരണ പ്രകടം. ഏത് വിഷയത്തിലും അവസാന വാക്ക് തന്റേതാവണം!!  അതിനാല്‍ത്തന്നെ മറ്റുള്ളവരെ തിരുത്താന്‍ തുടങ്ങും. തികഞ്ഞ മുന്‍വിധിയോടെ തന്റെ അപ്രമാദിത്വം സ്ഥാപിക്കാന്‍ ശ്രമിക്കും! എന്നാല്‍ യാഥാര്‍ത്ഥ്യമോ? പഴയ സ്‌കൂളില്‍ താനൊരു പുലിയായിരുന്നുവെങ്കില്‍, അതേപോലെ അനേകം പുലികളും പുപ്പുലികളുമാണ് തന്റെ പുതിയ സഹപാഠികള്‍! പലരും നഗരത്തില്‍ പ്രശസ്തമായ സ്‌കൂളുകളില്‍ പഠിച്ചവര്‍. വലിയ നേട്ടങ്ങളുണ്ടാക്കിയവര്‍. ഇന്ത്യയിലും വിദേശത്തുമൊക്കെ സഞ്ചരിച്ചവര്‍. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നല്ല വശമുള്ളവര്‍. ശാസ്ത്രമത്സരങ്ങളിലും കലാമത്സരങ്ങളിലുമൊക്കെ സംസ്ഥാന തലത്തില്‍ പോലും വിജയിച്ച് ശ്രദ്ധാകേന്ദ്രമായവര്‍. കംപ്യൂട്ടര്‍ വിദഗ്ധര്‍!! പാട്ടുകാര്‍, പ്രാസംഗികര്‍, അങ്ങിനെയങ്ങിനെ.....
  ഇതൊന്നുമാലോചിക്കാന്‍ കഴിയാതെ, സുപ്പീരിയോരിറ്റി കോംപ്ലക്‌സുമായി കഴിയുന്നതിനിടയിലാണ് ക്രമേണ തന്റെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കിത്തുടങ്ങുക.  അഹംബോധത്തിനേല്‍ക്കുന്ന ഈ അടി താങ്ങാന്‍ ചിലര്‍ക്കെങ്കിലും പറ്റാറില്ല. 'ഊമരില്‍ കൊഞ്ഞന്‍ സര്‍വജ്ഞന്‍' എന്ന ന്യായേന മാത്രമായിരുന്നു തന്റെ പഴയ മികവെന്നും ഇനിയുമേറെ ദൂരം പോകാനുണ്ടെന്നും നേരത്തെ തന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രശ്‌നമാണ്. താനാണ് മിടുക്കന്‍, താന്‍ തന്നെയാണ് മിടുക്കന്‍, താന്‍ മാത്രമാണ് മിടുക്കന്‍ എന്ന ഈ അഹന്തയുടെ കുമിള പൊട്ടുമ്പോഴാണ് ഒരാള്‍ ഉയര്‍ന്ന് തുടങ്ങുന്നത്. അഹന്തയുടെ മായ നീങ്ങിപ്പോവുമ്പോള്‍ യാഥാര്‍ഥ്യം വെളിവാകുന്നു. ഇന്‍ഫീരിയോറിറ്റി ഫീലിങ് പോലെത്തന്നെ അപകടമാണ് സുപ്പീരിയോറിറ്റി ഫീലിങും.
   ദിലീപ്കുമാര്‍ എന്ന വിഖ്യാത ചലച്ചിത്ര താരത്തിന്റെ ആത്മകഥയില്‍ നിന്ന് ഒരു ഭാഗം കാണുക;
    ചലച്ചിത്രതാരം എന്ന നിലയില്‍ എന്റെ കരിയറിലെ ഏറ്റവും പ്രതാപ കാലം. ഒരു ദിവസം വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. തൊട്ടടുത്തിരിക്കുന്നത് അല്‍പ്പം പ്രായമുള്ള ഒരു വ്യക്തിയാണ്. ലളിതമായ വേഷം. ഇടത്തരക്കാരനാണ് ആളെന്ന് വസ്ത്രധാരണത്തില്‍ നിന്നറിയാം. വിദ്യാസമ്പന്നനാണെന്നും വ്യക്തം. മറ്റ് യാത്രക്കാരെല്ലാം ചലച്ചിത്രതാരമായ എന്നെ ആരാധനയോടെ ശ്രദ്ധിക്കുന്നു. പക്ഷെ തൊട്ടടുത്തിരുന്ന ആള്‍മാത്രം എന്നെ പ്രത്യേകിച്ച് കാര്യമാക്കുന്നേയില്ല. ആള്‍ പത്രം വായിക്കുന്നു, ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു, നിശബ്ദനായിരുന്ന് ചായ കുടിക്കുന്നു. ഏതായാലും സംഭാഷണം തുടങ്ങാന്‍ വേണ്ടി ഞാനൊന്ന് പുഞ്ചിരിച്ചു. അയാളും കുലീനമായി പുഞ്ചിരിച്ച് കൊണ്ട് ഹലോ പറഞ്ഞു. ഞങ്ങളോരോന്ന് സംസാരിക്കാന്‍ തുടങ്ങി. ഇടയില്‍ ഞാന്‍ ബോധപൂര്‍വം വിഷയം സിനിമയിലേക്ക് കൊണ്ടുവന്നു.
'നിങ്ങള്‍ സിനിമ കാണാറുണ്ടോ?'
 'വളരെ ചുരുക്കം' അയാള്‍ പറഞ്ഞു. 'എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി സിനിമ കണ്ടത് '  
ഞാന്‍ സിനിമാരംഗത്താണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
'ഓ, അത് കൊള്ളാം. ആട്ടെ, എന്താണ് നിങ്ങള്‍ സിനിമയില്‍ ചെയ്യുന്നത്?'
'ഞാന്‍ അഭിനേതാവാണ് '
'ഠവമ േശ െംീിറലൃളൗഹ' അയാള്‍ പറഞ്ഞു.
  വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു: 'എന്റെ പേര് ദിലീപ്കുമാര്‍'
ആ മനുഷ്യന്‍ എനിക്ക് ഷേക്ഹാന്റ് ചെയ്ത്‌കൊണ്ട് പ്രതിവചിച്ചു:  'ഞാന്‍ ജെ.ആര്‍.ഡി ടാറ്റ..!! '
'അതെ, ഭാരതരത്‌നം വരെയുള്ള ബഹുമതികള്‍ നേടിയ സാക്ഷാല്‍ ജെ.ആര്‍.ഡി ടാറ്റ..!!
  ' "Productivity and efficiency can be achieved only step by step with sustained hard work, relentless attention to details and insistence on the highest standards of quality and performance-' എന്ന് ജെ.ആര്‍.ഡി ടാറ്റ.
ദിലീപ് കുമാര്‍ തുടരുന്നു:
'നിങ്ങള്‍ എത്രയോ വലിയ ആളാവട്ടെ, മിടുക്കനാവട്ടെ, അതിനേക്കാള്‍ വലുതായി എപ്പോഴും ആരെങ്കിലുമുണ്ടാവും. എളിമയും വിനയവും കൈവിടാതിരിക്കുക.
അതിന് പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ'.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  28 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  35 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  42 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago