അമീറിന്റെ സുഹൃത്തിനായി അന്വേഷണസംഘം അസമിലെത്തിയതെന്തിന്?
കൊച്ചി: ജിഷവധക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസില്‍ തുടക്കംമുതല്‍ നിലനില്‍ക്കുന്ന ദുരൂഹതയ്ക്ക് ആക്കംകൂടി. കേസില്‍ പ്രധാനിയെന്ന് പ്രതി അമീര്‍ പറഞ്ഞ സുഹൃത്ത് അനാറിനെ ഒഴിവാക്കിയതും പൊലിസ് നടത്തിയ തിരിച്ചറിയല്‍ പരിശോധനകള്‍ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലല്ലായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ കഴിഞ്ഞദിവസം വെളിപ്പെടുത്തിയതുമാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. കേസില്‍ അമീര്‍ അറസ്റ്റിലായ ഉടന്‍തന്നെ തന്റെ സുഹൃത്ത് അനാറിനെപ്പറ്റി മൊഴി നല്‍കിയിരുന്നു. കൊലനടന്ന ദിവസവും തലേന്നും താന്‍ അനാറിനൊപ്പം മദ്യപിച്ചിരുന്നെന്നും അനാര്‍ തന്റെ ആണത്തത്തെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്നുമൊക്കെയാണ് അമീര്‍ മൊഴി നല്‍കിയിരുന്നത്. ഈ വിവരം ദ്വിഭാഷിയും അന്വേഷണ സംഘത്തിലുള്ളവരും പലപ്പോഴായി മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചതുമാണ്.
അമീറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഒരു എസ്.പി ഉള്‍പ്പെടെയുള്ള നാലംഗസംഘത്തെ അസമിലേക്ക് അയക്കുകയും ചെയ്തിരുന്നു. അസം പൊലിസിന്റെ സഹകരണത്തോടെയായിരുന്നു അന്വേഷണം. അനാറിന്റെ വീട്ടില്‍പോയി പിതാവില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. അസമിലെ പൊലിസ്‌സ്റ്റേഷനില്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം എത്തുന്നതിനുമുന്‍പ് ഇവിടുന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അനാറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ തെളിവുലഭിക്കാത്തതിനെതുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നെത്തിയ അന്വേഷണസംഘം അനാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കൊലനടക്കുമ്പോള്‍ അനാര്‍ പെരുമ്പാവൂരിലോ കേരളത്തിലോ ഉണ്ടായിരുന്നില്ലെന്ന് ടെലഫോണ്‍ ടവര്‍ പരിശോധനയില്‍ തെളിഞ്ഞതിനെതുടര്‍ന്ന് എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിനു മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ വെറുതെ വിടുകയായിരുന്നെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അനാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അമീര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അന്വേഷണസംഘം അനാറിന്റെ വീട്ടില്‍ വീണ്ടുമെത്തിയെങ്കിലും അനാര്‍ കേരളത്തിലേക്ക് പോയെന്ന വിവരമാണ് ലഭിച്ചത്. പെരുമ്പാവൂരിലും മറ്റ് പ്രദേശങ്ങളിലുമൊക്കെ ലേബര്‍ ക്യാംപ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ പൊലിസ് അനാറിനായി പരിശോധനയും നടത്തിയിരുന്നു. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ മൂന്നാമതൊരാളുടെ വിരലടയാളം അനാറിന്റേതായിരിക്കാം എന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിരലടയാളത്തിന് ഏറെ പഴക്കമുണ്ടെന്നും ഇത് കൊലനടക്കുന്നതിനു മുന്‍പേ പതിഞ്ഞതാണെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
ജിഷയുടെ അയല്‍വാസികളുടെ പല്ലുകള്‍ക്ക് വിടവുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം പച്ചമാങ്ങ കടിപ്പിച്ചുവരെ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് തുണിയ്ക്കുള്ളിലൂടെ കടിച്ചാലും പല്ലിന് വിടവുള്ളതുപോലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരുമെന്നാണ്. അതേസമയം ജിഷയുടെ അമ്മ എന്തിനാണ് രഹസ്യകാമറ വാങ്ങി സൂക്ഷിച്ചിരുന്നതെന്നും അവര്‍ ആരെയാണ് ഭയന്നിരുന്നതെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതി ഉപയോഗിച്ച വസ്ത്രം കണ്ടെത്താന്‍ കഴിയാത്തതും രേഖാചിത്രവുമായി ഒരുബന്ധവുമില്ലാത്ത പ്രതിയുമൊക്കെ ജിഷാകേസിനെ ഇപ്പോഴും സജീവ ചര്‍ച്ചയാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."