HOME
DETAILS
MAL
കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു
Web Desk
July 24, 2026 | 11:55 AM
കോഴിക്കോട്: കോഴിക്കോട് മണാശേരിയില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മണാശേരി ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അമല്‍ ആണ് മരിച്ചത്.
കുട്ടി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് വിവരം. പൊലിസും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."