സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനും പ്രക്ഷോഭത്തിനൊടുവിലാണ് മന്ത്രിയുടെ രാജി.
ഇന്നലെ ജന്തര്‍മന്തറിലെ സമരക്കാരുടെ പ്രതിനിധികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുമായി കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി നദ്ദ എന്നിവര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഇന്നു തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ച നടക്കും മുന്‍പ് തന്നെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയായിരുന്നു.
— Dharmendra Pradhan (@dpradhanbjp) July 25, 2026
രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകളെയും അവരുടെ ന്യായമായ ആവശ്യങ്ങളെയും താന്‍ ബഹുമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തില്‍ നരേന്ദ്രമോദിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാന്‍ പറഞ്ഞു.
തങ്ങളുടെ മറ്റു രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സമരക്കാരുടെ പ്രതിനിധികള്‍ അറിയിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പാര്‍ലമെന്റ് മാര്‍ച്ചിന്റെ പേരില്‍ യുവാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങളില്‍ ഇന്നലെ കേന്ദ്രം അനുകൂല തീരുമാനമെടുത്തിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉച്ചവരെ സമയം വേണമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു.
ഇന്നലെ രണ്ട് മണിക്കൂറോളമാണ് മന്ത്രിമാര്‍ സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തങ്ങളുടെ മൂന്ന് ആവശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നായിരുന്നു ഇരുവരും മന്ത്രിമാരെ അറിയിച്ചത്.
Union Education Minister Dharmendra Pradhan has resigned following sustained protests led by the CJP, with the Central Government ultimately yielding to mounting public and political pressure. The resignation marks a significant development in the controversy, with opposition parties and protest leaders calling it a major victory. Further announcements regarding the ministry and the government's next steps are expected.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."