HOME
DETAILS
MAL
പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം
July 26, 2026 | 2:50 AM
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള മെരിറ്റ് വേക്കന്‍സിയോടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ അധികമായി അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേര്‍ത്തുള്ള അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏകജാലകത്തില്‍ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയവർക്ക് ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ നാളെ ഉച്ചയ്ക്ക് ഒരുമണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.: https://hscap.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."