മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത
ന്യൂഡല്‍ഹി: അസം മന്ത്രിയുടെ മകള്‍ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മകളുടെ പ്രവര്‍ത്തിയില്‍ പിതാവിനെ കുറ്റപ്പെടുത്തരുതെന്നും, സമൂഹമാധ്യങ്ങളില്‍ ട്രോള്‍ ചെയ്യുന്നത് ശരിയല്ലെന്നും ഹിമന്ത പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ച വിഷയത്തില്‍ കുട്ടിയെ കണ്ട് ഉപദേശിക്കുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഗുവാഹത്തിയില്‍ നടന്ന സമരത്തിലാണ് അസം കാബിനറ്റ് മന്ത്രിയും ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത് (AGP) നേതാവുമായ കേശബ് മഹന്തയുടെ മകള്‍ പങ്കെടുത്തതാണ് വിവാദത്തിന് കാരണം. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഹിമന്ത പറഞ്ഞു. കുട്ടികള്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെ മാതാപിതാക്കളുമായി കൂട്ടിക്കെട്ടരുത്. നാളെ എന്റെ മകന്‍ അഭിഭാഷകനാവുമ്പോള്‍ എനിക്ക് ഇഷ്ടമില്ലാത്ത ആളുകള്‍ക്ക് വേണ്ടി കേസ് വാദിച്ചേക്കാം. മകള്‍ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതില്‍ വിഷമമുണ്ട്. അടുത്ത തവണ അവളെ കാണുമ്പോള്‍ ഇക്കാര്യം സംസാരിച്ച് മനസിലാക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതിന്റെ പേരില്‍ പിതാവിനെ എന്തിന് വേട്ടയാടണം? ഹിമന്ത പറഞ്ഞു.
നീറ്റ് പരീക്ഷ ക്രമക്കേടുകളില്‍ നടപടി ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഗുവാഹത്തിയിലെ ചാച്ചലില്‍ നടന്ന സമരത്തിലാണ് മന്ത്രിയുടെ മകള്‍ പങ്കെടുത്തത്. കുട്ടി പ്രധാനമന്ത്രി മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെയും വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.
assam chief minister himanta biswa sarma responded to the incident involving a minister's daughter participating in a student protest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."