HOME
DETAILS

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

  
July 26, 2026 | 4:46 AM

exalogic-cmrl-deal-ed-summons-pinarayi-vijayan



തിരുവനന്തപുരം: എക്‌സാലോജിക്- സി.എം.ആര്‍.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെ ചോദ്യം ചെയ്യാനുള്ള സമന്‍സ് അയക്കാന്‍ ഇ.ഡി. നീക്കം. കഴിഞ്ഞ ദിവസം സി.എം.ആര്‍.എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തയുടെ മൊഴി പുറത്ത് വന്നിരുന്നു. വീണയുടെ പേരിലുള്ള എക്‌സാലോജിക് കമ്പനിക്ക് സേവനം ഒന്നും കൈപ്പറ്റാതെയാണ് പണം നല്‍കിയതെന്നും പിണറായി വിജനുമായുള്ള ബന്ധമാണ് ഇതിലേക്ക് നയിച്ചതെന്നുമായിരുന്നു മൊഴി.
നേരത്തെ ഇ.ഡി നടത്തിയ പരിശോധനയില്‍ വീണയുടെ ഐ ഫോണ്‍, ചുവന്നപുറം ചട്ടയുള്ള ഡയറിയിലെ ഒന്നു മുതല്‍ 9 വരെയുള്ള പേജുകള്‍, വിവരങ്ങള്‍ കുറിച്ച ഷീറ്റ് പേപ്പര്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇത് നിര്‍ണായക തെളിവായതായാണ് വിലയിരുത്തുന്നത്.


വീണയുടെ എക്സാലോജിക് കമ്പനിയും കരിമണല്‍ കര്‍ത്തയുടെ സി.എം.ആര്‍.എലും തമ്മില്‍ 2.78 കോടി രൂപയുടെ ഇടപാട് ആണ് നടത്തിയത്. എന്നാല്‍ ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ വീണയ്ക്കോ എക്സാലോജിക് കമ്പനിക്കോ സാധിച്ചിരുന്നില്ല.

ഇതിന്റെ ഭാഗമായി വീണയുടെയും കര്‍ത്തയുടെയും വീട്ടിലും സി.എം.ആര്‍.എലിന്റെ ഓഫീസിലുമടക്കം 12 ഇടങ്ങളില്‍  ഇ.ഡി റെയ്ഡ് നടന്നിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ ബേങ്ക് അക്കൗണ്ടുകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മരവിച്ചിരുന്നു. നേരത്തെ എസ്.എഫ്.ഐ.ഒ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

സി.എം.ആര്‍.എലിന്റെ സഹോദര സ്ഥാപനമായ 'എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ്' വഴി 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതു സംബന്ധിച്ചും ഇ.ഡി വീണയുടെ മൊഴിയെടുത്തിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യും.

The Enforcement Directorate (ED) is reportedly moving to issue a summons to question Pinarayi Vijayan in connection with the Exalogic-CMRL financial transaction. Recently, the statement of CMRL MD Sasidharan Kartha came to light, in which he stated that money was paid to Veena's company, Exalogic, without receiving any services in return, and that this payment was driven by his relationship with Pinarayi Vijayan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 hours ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  3 hours ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  3 hours ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  3 hours ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  3 hours ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  3 hours ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  3 hours ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  3 hours ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  4 hours ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  4 hours ago