HOME
DETAILS

വീട്ടുമുറ്റത്ത് ഉന്നത കലാലയം; കൃതാര്‍ഥതയോടെ ബാപ്പുഹാജി

  
backup
September 18 2016 | 22:09 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%95%e0%b4%b2

കാളികാവ്: അടയ്ക്കാകുണ്ടിലെ എ.പി ബാപ്പുഹാജിക്കിനി തറവാടിന്റെ പൂമുഖത്തിരുന്നാല്‍ കേള്‍ക്കാവുന്നത് കിതാബുകള്‍ ചൊല്ലിക്കൊടുക്കുന്നതും പഠിക്കുന്നതും മാത്രം. ബാപ്പുഹാജി ദാനം ചെയ്ത വീട്ടുമുറ്റം ഉള്‍പ്പെടെയുള്ള 15 ഏക്കര്‍ ഭൂമിയില്‍ പണികഴിപ്പിച്ച വിജ്ഞാന കേന്ദ്രത്തില്‍ ഇന്നു പഠനാരംഭം കുറിക്കും.


അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് അംഗത്വത്തോടെ മതഭൗതിക വിദ്യാഭ്യാസ രംഗത്തു മാതൃകാപരമായി മുന്നേറുന്ന അക്കാദമിക് ബോഡി സി.ഐ.സി.ക്കു കീഴില്‍ വളാഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായ വാഫി കോളജിനാണു ബാപ്പു ഹാജിയുടെ ഭൂമി കൈമാറിയിട്ടുള്ളത്. വാഫി കോളജിന്റെ ബിരുദാനന്തര ബിരുദ കേന്ദ്രമായിട്ടാണു അടയ്ക്കാകുണ്ടിലെ കാംപസ് പ്രവര്‍ത്തനം തുടങ്ങുന്നത്.
മക്കളില്ലാത്ത 70 വയസ് പിന്നിട്ട ബാപ്പുഹാജി രണ്ടു വര്‍ഷം മുമ്പാണ് ഭൂമി ദാനം ചെയ്യാനുള്ള സന്നദ്ധത ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചത്. ഇതോടൊപ്പം തന്നെ വാഫി കോളജിന് നല്‍കിയ സ്ഥലത്തിന് എതിര്‍വശത്തു മൂന്നേക്കര്‍ സ്ഥലത്ത് ബാപ്പു ഹാജി അശരണര്‍ക്കായി മറ്റൊരു സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഉറ്റവരും ഉടയവരും പുറന്തള്ളുന്ന വൃദ്ധര്‍ക്കു സുരക്ഷിത ഭവനം ഒരുക്കുകയാണിവിടെ.


കുട്ടികളുടെ ബഹളത്തോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന അദ്ദേഹം മിക്ക സമയവും വീടിന്റെ വടക്കു ഭാഗത്തുള്ള ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു ചെലവഴിക്കാറുള്ളത്. 1974ല്‍ ബാപ്പുഹാജി ആരംഭിച്ച സ്‌കൂളില്‍ ഇപ്പോള്‍ 3000ത്തില്‍പ്പരം കുട്ടികളുണ്ട്. വീട്ടുമുറ്റത്തു കലാലയം തുടങ്ങുന്നതോടെ വല്ലാത്ത സംതൃപ്തിയാണു നല്‍കുന്നതെന്നു ബാപ്പു ഹാജി പറഞ്ഞു.


അശരണര്‍ക്കായി നിര്‍മിക്കുന്ന ഹിമ സ്‌നേഹ ഭവനത്തിന്റെ പ്രവര്‍ത്തനം തുടങ്ങുക കൂടി ചെയ്താല്‍ ജീവിതത്തില്‍ ഒരു ആഗ്രഹവും അവശേഷിക്കുന്നില്ല എന്നു ബാപ്പു ഹാജി പറഞ്ഞു. സ്‌നേഹ ഭവനമായ ഹിമയുടെ അവസാന മിനുക്കു പണികളാണു നടന്നുകൊണ്ടിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഹിമ സന്ദര്‍ശിച്ചു പ്രവര്‍ത്തനം തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണു വാഫി കാമ്പസില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ വാഫി കോളജുകളില്‍ നിന്നു ഡിഗ്രി തലം പൂര്‍ത്തിയാക്കിയ 78 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് ഇന്ന് ആരംഭം കുറിക്കുന്നത്. ഇന്ന് വൈകുന്നേരം നാലിനു സി.ഐ.സി റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്‌ലയാര്‍, ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയ പ്രമുഖ പണ്ഡിതരും ജനപ്രതിനിധികളും പങ്കെടുക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago