HOME
DETAILS

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

  
Web Desk
July 27, 2026 | 3:49 AM

iran suspends retaliation after us halts military strikes

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സമാധാന പ്രതീക്ഷ. യു.എസിനെതിരായ പ്രത്യാക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇറാനും തീരുമാനിച്ചു. ഇറാനെതിരായ തുടര്‍ച്ചആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെഹ്‌റാന്റെ തീരുമാനം. യു.എസ് താവളങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ സമാധാന പ്രതീക്ഷയിലാണ് പശ്ചിമേഷ്യ. എന്നാല്‍ നേരത്തെ ഇത്തരം സമാധാന നീക്കങ്ങളെ യു.എസ് വഞ്ചിച്ചിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖായി ചൂണ്ടിക്കാട്ടി. 

ഇറാനെതിരായ യുദ്ധം നിര്‍ത്താന്‍ കാരണം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാനുമായുള്ള യുദ്ധം കൂടുതല്‍ തീവ്രമാകുന്നതിനെക്കുറിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ജോ. ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നും ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സൈനിക നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് ഇവര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. പിന്നാലെയാണ് യു.എസ് പശ്ചിമേഷ്യയിലെ സൈനിക നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവച്ചത്. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വാന്‍സും കെയ്നും യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചതെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രിയോടെ യു.എസ് ആക്രമണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറാനും നിര്‍ത്തിവച്ചു. 

സൈന്യത്തിന്റെ പക്കല്‍ വെടിക്കോപ്പുകള്‍ തീര്‍ന്നു കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍  ട്രംപ് തള്ളി. യു.എസ് ശേഖരം വളരെ വലുതാണെന്നും ആവശ്യമായതിലും അധികമുണ്ടെന്നും ട്രംപ് ആഭ്യന്തര മാധ്യമങ്ങളോട് പറഞ്ഞു.

യു.എസിന്റെ പക്കലുള്ള വെടിക്കോപ്പുകളുടെ ശേഖരം കുറഞ്ഞുവരുന്നതിനെക്കുറിച്ചും യുദ്ധം വഷളായാല്‍ ഉണ്ടാകാവുന്ന മറ്റ് ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനറല്‍ കെയ്ന്‍ ട്രംപിനോട് പ്രത്യേകം സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വെള്ളിയാഴ്ച കാബിനറ്റ് അംഗങ്ങളുമായും മുതിര്‍ന്ന ഉപദേശകരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, യു.എസ് ഉദ്യോഗസ്ഥര്‍ ഇറാനുമായി സജീവമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എങ്കിലും സൈന്യം ബോംബാക്രമണം തുടരാനോ അല്ലെങ്കില്‍ അതിന്റെ തീവ്രത കൂട്ടാനോ  സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 

യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ നീണ്ടുനില്‍ക്കുന്ന സൈനിക നടപടികള്‍ അമേരിക്കയുടെ ആയുധശേഖരത്തെ ബാധിക്കുമെന്ന് കെയ്നും മറ്റ് സൈനിക നേതാക്കളും ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

iran has suspended retaliatory attacks after the united states halted military strikes, raising hopes for peace in the middle east amid ongoing diplomatic talks and regional tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  3 hours ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  3 hours ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  3 hours ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  3 hours ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  3 hours ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  4 hours ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  4 hours ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  4 hours ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  4 hours ago