HOME
DETAILS

ശബരിമല നെയ് വിതരണത്തിൽ ഞെട്ടിക്കുന്ന അഴിമതി; 30 ബാച്ച് നെയ്യിന് പകരം രേഖകളിലുള്ളത് 6 ബാച്ചുകൾ മാത്രം; കണക്കുകളിൽ ദുരൂഹത

  
July 28, 2026 | 3:03 AM

shabarimala ghee distribution shocker 30 batches of ghee replaced by only 6 in records mystery shrouds accounts

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ് വിതരണത്തിൽ വൻ അഴിമതിയും ഗുരുതര ചട്ടലംഘനങ്ങളും നടന്നതായി അന്വേഷണ റിപ്പോർട്ട്. ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് പ്രകടമായ നിയമലംഘനങ്ങളും ദുരൂഹതകളുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

നെയ്യ് സപ്ലൈ ചെയ്യാൻ ആവശ്യത്തിന് 70 ദിവസത്തെ സമയം ലഭിച്ചിട്ടും, ഇതൊന്നും വകവെയ്ക്കാതെ കൃത്യമായി ടെൻഡർ ക്ഷണിക്കാതെ ചട്ടങ്ങൾ അട്ടിമറിക്കുകയായിരുന്നു. കൂടുതൽ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വാദം പൂർണ്ണമായും തെറ്റാണെന്നും അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ട് തവണ ഇ-ടെൻഡർ ഒഴിവാക്കി അത് സീൽഡ് ടെൻഡറാക്കി മാറ്റിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.

മറ്റ് സ്ഥാപനങ്ങൾ 81 രൂപയും 48 രൂപയും വരെ ചെലവ് കണക്കാക്കിയ സ്ഥാനത്ത്, കരാർ ലഭിച്ച കമ്പനി ഒരു ടിൻ നെയ്യ് എത്തിക്കുന്നതിന് കോട്ട് ചെയ്തത് വെറും 18 രൂപ മാത്രമാണ്, ഈ അസാധാരണ വിലക്കുറവ് ഇടപാടിൽ വലിയ ദുരൂഹതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

കരാർ ലഭിച്ച കമ്പനിക്ക് 1,65,000 ലിറ്റർ നെയ്യിനുള്ള ഓർഡർ ലഭിച്ചെങ്കിലും സപ്ലൈ ചെയ്തത് 1,56,010 ലിറ്ററാണ്. ശബരിമലയിലേക്ക് ആകെ 30 ബാച്ച് നെയ്യ് തയ്യാറാക്കേണ്ടതുണ്ട്. എന്നാൽ, ഔദ്യോഗിക രേഖകളിൽ ആകെ ആറ് ബാച്ച് നമ്പറുകൾ മാത്രമാണുള്ളത്. ഈ കണക്കിലെ കുകളികളും അതീവ ഗൗരവതരമാണെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു.

 

An investigation into the Sabarimala ghee distribution has allegedly uncovered massive discrepancies, revealing that official records accounted for only 6 out of 30 batches of ghee, raising serious concerns over missing stocks and corrupt practices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കായി 'ന്യൂ മുസ്ലിം' ഡിജിറ്റല്‍ കാര്‍ഡ് സേവനം ആരംഭിച്ചു

Saudi-arabia
  •  6 hours ago
No Image

മൂന്ന് മാസമായിട്ടും യോഗമില്ല; എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു, ഘടകകക്ഷികളില്‍ കടുത്ത അതൃപ്തി

Kerala
  •  6 hours ago
No Image

മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു; വടകരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

Kerala
  •  6 hours ago
No Image

കോഴിക്കോട്ട് യുവാവ് മുറിയില്‍ മരിച്ച നിലയില്‍; സഹോദരനെന്ന് നടിച്ച് സുഹൃത്തിന്റെ ഫോണ്‍ കോള്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  7 hours ago
No Image

വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരന് ലഭിച്ചത് പശയുടെ ട്യൂബ് ഉള്ള പരിപ്പുവട; ഐ.ആർ.സി.ടി.സിക്ക് പരാതി നൽകി

National
  •  7 hours ago
No Image

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബി.ജെ.പിയിൽ പോര്; രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം

Kerala
  •  7 hours ago
No Image

സൗദിയിലെ എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം

Saudi-arabia
  •  7 hours ago
No Image

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

Kerala
  •  7 hours ago
No Image

UAE weather forecast: യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഉള്‍പ്രദേശങ്ങളില്‍ ചൂട് 48°C വരെ

uae
  •  7 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേട്: 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി എ.ജി ഓഡിറ്റ് കണ്ടെത്തൽ

Kerala
  •  7 hours ago