കെ.എം.എസ്.ആര്‍.എ സംസ്ഥാന സമ്മേളനം
പെരിന്തല്‍മണ്ണ: മുതലാളിത്തം സൃഷ്ടിച്ച പുതിയ അവസ്ഥയില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാന്‍ ശക്തമായ ഇടപെടലിന് ട്രേഡ് യൂനിയനുകള്‍ തയാറാകണമെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്റേറ്റീവ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില കുറഞ്ഞ മരുന്നുകളുടെ ഉല്‍പാദനത്തിന് പകരം വിലകൂടിയ മരുന്നുകളുടെ നിര്‍മാണത്തിലേക്കാണ് ബഹുരാഷ്ട്ര കമ്പനികള്‍ മാറുന്നത്. കുറഞ്ഞ ചിലവില്‍ മരുന്ന് ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അന്തര്‍ദേശീയ നിയമത്തിനനുസരിച്ച് ഇന്ത്യയുടെ നിയമം മാറ്റുകയാണുണ്ട@ായതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം സുരേന്ദ്രന്‍ അധ്യക്ഷനായി. പോള്‍ വര്‍ഗീസ്, ജി.മധു, സുജിത്കുമാര്‍, പി.കെ സന്തോഷ്, ലക്ഷ്മി നാരായണന്‍, തോമസ് മാത്യൂ, കെ.വി ഷാജു, എ.വി പ്രദീപ്കുമാര്‍, ടി.ജി അജയന്‍, എം.എം ഹനീഫ, യു.പി കൃഷ്ണകുമാര്‍, സജി സോമനാഥ്, രാമവര്‍മരാജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."