HOME
DETAILS

ആരാധകരുടെ സ്നേഹമാണ് ഞങ്ങളുടെ യഥാർത്ഥ കിരീടം; ലോകകപ്പ് തോൽവിയിൽ മാപ്പ് ചോദിച്ച് ലയണൽ സ്കലോണി

  
Web Desk
July 28, 2026 | 3:42 PM

lionel scaloni apologizes to fans after world cup final defeat says teams fighting spirit is their true crown

ബ്യൂണസ് അയേഴ്സ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഫൈനലിലെ തോൽവിയുടെ വേദനയിൽ നിന്നും ആഘാതത്തിൽ നിന്നും കരകയറാൻ ഒരു ആഴ്ചത്തെ സമയമെടുത്ത ശേഷമാണ് സ്കലോണി ഇൻസ്റ്റഗ്രാമിലൂടെ വികാരാധീനമായ കുറിപ്പ് പങ്കുവെച്ചത്. ആരാധകർക്ക് മറ്റൊരു ലോകകപ്പ് കൂടി സമ്മാനിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും, എന്നാൽ തന്റെ താരങ്ങൾ കളിക്കളത്തിൽ സർവ്വസ്വവും നൽകി പൊരുതിയാണ് മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കലോണിയുടെ വികാരാധീനമായ കുറിപ്പ്

സങ്കടവും സന്തോഷവും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു ആഴ്ചയ്ക്ക് ശേഷമാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്ന് സ്കലോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

"നിങ്ങൾക്ക് മറ്റൊരു കിരീടം കൂടി സമ്മാനിക്കാനും, കുറച്ചു ദിവസത്തേക്കെങ്കിലും ജീവിതത്തിലെ വിഷമതകൾ മറന്ന് സന്തോഷിക്കാൻ അവസരം നൽകാനും സാധിക്കാത്തതിന്റെ പേരിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നാൽ എന്റെ കളിക്കാർ. ഞാൻ എന്റെ ഭാര്യയോട് എപ്പോഴും പറയാറുള്ളത് പോലെ 'എന്റെ യോദ്ധാക്കൾ'  ഗ്രൗണ്ടിൽ എന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർക്കണം. അസാധ്യമെന്ന് തോന്നുമ്പോഴും വിട്ടുകൊടുക്കാതിരിക്കുക, തളർന്നു വീഴുമ്പോഴും തോൽവി സമ്മതിക്കാതിരിക്കുക, വിമർശനങ്ങൾ കേൾക്കുമ്പോഴും ഒന്നിച്ചുനിൽക്കുക... അവസാന നിമിഷം വരെ അവർ പോരാടി. ആ പോരാട്ടവീര്യമാണ് ഞങ്ങളുടെ യഥാർത്ഥ കിരീടം."

തന്റെ കോച്ചിംഗ് സ്റ്റാഫിനും കളിക്കാർക്കും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) അധികൃതർക്കും തന്നെയും ടീമിനെയും പിന്തുണച്ച ലോകമെമ്പാടുമുള്ള ആരാധകർക്കും സ്കലോണി നന്ദി രേഖപ്പെടുത്തി.

സ്പെയിനിന്റെ കിരീടനേട്ടവും അർജന്റീനയുടെ ഭാവിയും

2026 ലോകകപ്പ് ഫൈനലിൽ അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിൻ അർജന്റീനയെ പരാജയപ്പെടുത്തി കിരീടം ചൂടിയത്. ലയണൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീന അവസാന ശ്വാസം വരെ പൊരുതിനോക്കിയെങ്കിലും സ്പെയിനിന്റെ ശക്തമായ പ്രതിരോധം മറികടക്കാനായില്ല.

2022 ലോകകപ്പ് നേട്ടത്തിലേക്കും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളിലേക്കും അർജന്റീനയെ നയിച്ച ലയണൽ സ്കലോണിയും നായകൻ ലയണൽ മെസിയും ടീമിലെ ഭാവി ഉടൻ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ കരാർ അവസാനിക്കുമ്പോൾ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് സ്കലോണി ലോകകപ്പിന് പിന്നാലെ സൂചിപ്പിച്ചിരുന്നു. ഇനി ലോകകപ്പുകളിൽ കളിക്കില്ലെന്നും അർജന്റീനയിൽ ഇനി ഔദ്യോഗിക മത്സരങ്ങൾ ഉണ്ടാകില്ലെന്നും സൂപ്പർ താരം ലയണൽ മെസിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ ഹെഡ്ഡിംഗിന് വിലക്ക്; കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യത്തിന് മുൻഗണന നൽകി വിപ്ലവകരമായ തീരുമാനവുമായി കോമോ

Football
  •  2 hours ago
No Image

രണ്ട് ദിനാറിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് കടയുടമയുടെ മരണത്തിൽ: കുവൈത്തി പൗരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

Kuwait
  •  3 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒന്നാം പ്രതി നിഥിന്‍ രാജിന്റെ ജാമ്യാപേക്ഷ തള്ളി

latest
  •  3 hours ago
No Image

'ചെവി ഏതാണ്ട് അറ്റു പോയ അവസ്ഥയിലായിരുന്നു'; സി.ജെ.പി. സമരത്തില്‍ പരുക്കേറ്റ യുവതി

National
  •  3 hours ago
No Image

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കണം: ജിസിസി വിദേശകാര്യ മന്ത്രിമാർ

uae
  •  3 hours ago
No Image

ചെസ്സ് ലോകത്ത് പുതിയ ചരിത്രം; ജനീവയിൽ ഗുകേഷും സിൻഡറോവും തമ്മിലുള്ള വിശ്വകിരീട പോരാട്ടം പ്രഖ്യാപിച്ചു

Others
  •  3 hours ago
No Image

തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  3 hours ago
No Image

കൈക്കൂലി കേസ്: കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Kerala
  •  3 hours ago
No Image

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം: സർവകലാശാലയ്‌ക്കെതിരെ 287 കോടി നഷ്ടപരിഹാര ഹരജി

International
  •  4 hours ago
No Image

ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന വ്യക്തിയാണ് പ്രഹ്ലാദ് ജോഷിയെന്ന് രാഹുല്‍ ഗാന്ധി

latest
  •  4 hours ago