HOME
DETAILS

ഒഴിവാക്കിയ ഫോണിനും കൃത്യമായി ബില്ല് വന്നു ഒഴിയാബാധയായി ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണ്‍

  
backup
September 19, 2016 | 1:51 AM

%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%ab%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af


എടച്ചേരി: ഒഴിവാക്കിയ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണിനും കൃത്യമായി ബില്ല് വന്നു. വടകര സബ്ഡിവിഷനു കീഴില്‍ എടച്ചേരി ഓഫിസ് പരിധിയിലുള്ള കോയിമം കണ്ടിയില്‍ ബഷീര്‍ മാസ്റ്റര്‍ക്കാണ് ബി.എസ്.എന്‍.എലിന്റെ പണമടക്കാനുള്ള ബില്ല് ലഭിച്ചത്.
ബഷീര്‍ മാസ്റ്ററുടെ 2545125 നമ്പറിലുള്ള ലാന്‍ഡ്‌ഫോണ്‍ കുറച്ചു കാലമായി തകരാറിലായിരുന്നു. തുടര്‍ന്ന് ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ പരാതി ബോധിപ്പിക്കുകയല്ലാതെ പരിഹാര മാര്‍ഗങ്ങളൊന്നും യഥാസമയം ലഭിച്ചിരുന്നില്ല. പലപ്പോഴും ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായതോടെ ബഷീര്‍ മാസ്റ്റര്‍ ഫോണ്‍ തിരികെ (സറണ്ടര്‍ ) നല്‍കുകയായിരുന്നു.
 ജൂലൈ എട്ടിന് ബി.എസ്.എന്‍.എല്‍ ടെലഫോണ്‍ അതോറിറ്റി വടകര കോടതിയില്‍ നടത്തിയ അദാലത്തിലാണ് ഡെപ്പോസിറ്റ് തുക കഴിച്ചുള്ള കുടിശ്ശിക അടച്ച് ബഷീര്‍ റസീറ്റ് വാങ്ങിയത്. ഇതുപ്രകാരം ലാന്‍ഡ്‌ഫോണ്‍ എടച്ചേരി ഓഫിസില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ഫോണ്‍ ഒഴിവാക്കുന്നതിനുള്ള പ്രത്യേക ഫോം പൂരിപ്പിച്ച് വടകര സബ്ഡിവിഷന്‍ ഓഫിസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ഫോണ്‍ പ്രശ്‌നം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും ബില്ല് വന്നത്. ഒഴിവാക്കിയ ഫോണിന് വീണ്ടും ലഭിച്ച ബില്ല് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്‌കൂള്‍ അധ്യാപകനായ ബഷീര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago