ഡി.ടി.പി.സി ഓണാഘോഷം സമാപിച്ചു
കണ്ണൂര്‍: ഡി.ടി.പി.സി സംഘടിപ്പിച്ച പൊന്നോണം-16 സമാപിച്ചു. 10ന് തുടങ്ങിയ വിവിധ കലാപരികള്‍ക്കാണ് ടൗണ്‍ സ്‌ക്വയറില്‍ സമാപനമായത്.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സമാപന സമ്മേളനത്തിനു തിരികൊളുത്തി. എല്ലാവര്‍ക്കും എപ്പോഴും ഓണമാകുന്ന ദിവസമാണ് ഭരണാധികാരികള്‍ വിഭാവനം ചെയ്യുന്നതെന്നും അക്രമവും പ്രയാസങ്ങളുമില്ലാത്ത നാടായി കേരളത്തെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനായി. കലക്ര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, കെ.വി സലീം, വെള്ളോറ രാജന്‍, സജി വര്‍ഗീസ്, പി.കെ ബൈജു, പി.ആര്‍ ശരത്കുമാര്‍, കെ സജീവന്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് നടത്തിയ ശിങ്കാരിമേള മത്സര വിജയികള്‍ക്കു പി.കെ രാഗേഷ് സമ്മാനം നല്‍കി. പൂക്കള മല്‍സര വിജയികള്‍ക്കും മറ്റ് മല്‍സര വിജയികള്‍ക്കും ടൂറിസം ദിനമായ 27ന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. നടി അമ്പിളി ദേവിയും സംഘവും അവതരിപ്പിച്ച ഡാന്‍സ് നൈറ്റ്, അപ്പു സെന്തിലിന്റെ സ്പ്രിങ് ഡാന്‍സ്, രാജേഷ് ചന്ദ്രയുടെ മാജിക്കല്‍ സന്ധ്യ എന്നിവയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."