HOME
DETAILS

പാലാരിവട്ടം മേല്‍പാലം അടുത്തമാസം തുറക്കും നിര്‍മാണം അവസാനഘട്ടത്തില്‍

  
backup
September 19 2016 | 02:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%85%e0%b4%9f


കൊച്ചി: പാലാരിവട്ടം മേല്‍പാലം അടുത്തമാസം ആദ്യം ഗതാഗതത്തിന് തുറന്നുകൊടുക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന മേല്‍പ്പാലത്തില്‍ ഇനി ഒരാഴ്ചത്തെ പണി മാത്രമാണ് അവശേഷിക്കുന്നത്. പാലത്തിന്റെ മുകള്‍ഭാഗത്തെ പെയിന്റിങ്ങും ടോപ് ലെയര്‍ ടാറിങ്ങും മാത്രമാണ് അവശേഷിക്കുന്നത്. ഇതിനോടകം 70ശതമാനം പെയിന്റിങ്ങ് പൂര്‍ത്തിയായി കഴിഞ്ഞു.
മേല്‍പാലത്തിന്റെ അടിഭാഗത്തെ പെയിന്റിങ് പൂര്‍ത്തിയായെങ്കിലും മുകള്‍ ഭാഗത്തെ 30ശതമാനം പെയിന്റിങ് ജോലികള്‍ ഇനിയും ചെയ്ത് തീര്‍ക്കാനുണ്ട്. ഇടക്കിടക്ക് പെയ്യുന്ന മഴയാണ് ഇതിന് തടസമാകുന്നത്. ഓണാവധിക്ക് നിര്‍ത്തിവച്ച പെയിന്റിങും ടാറിങും ഇന്നുമുതല്‍ പുനരാരംഭിക്കും.
കൊല്ലം ബൈപാസ് ഉള്‍പ്പെടെ നിരവധി റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആര്‍.ഡി.എസ് പ്രോജക്ട് ലിമിറ്റഡ് നിര്‍മ്മിക്കുന്ന പാലത്തിന് 41.27കോടി രൂപയാണ് വകയിരുത്തിയത്.എന്നാല്‍ ഇതുവരെ 37 കോടി രൂപയാണ് ചെലവായത്. സര്‍ക്കാരിന്റെ 'സ്പീഡ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 ലാണ് പാലം നിര്‍മാണം തുടങ്ങിയത്. സ്ഥലമേറ്റെടുപ്പും നിര്‍മാണവും ഉള്‍പ്പെടെ 72.6 കോടി രൂപയുടേതാണ് പദ്ധതി.
620 മീറ്റര്‍ നീളമാണ് പാലത്തിന്. ദേശീയപാതയില്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്ന് തുടങ്ങി എസ്.ബി.ഐക്കു മുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് 6.30 മീറ്ററിലുള്ള  മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്.പാലത്തിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പാലം ഗതാഗത യോഗ്യമാകുന്നതോടെ ദേശീയപാത 47 ലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് സുഗമമായി യാത്രചെയ്യാന്‍ സാധിക്കും. മേല്‍പാലം നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായപ്പോള്‍തന്നെ ട്രാഫിക് പൊലിസ് പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ഇവിടുത്തെ ക്രോസിങ് സംവിധാനം നിര്‍ത്തലാക്കി.
യൂടേണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവിടുത്തെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒബ്രോണ്‍ മാള്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യൂടേണ്‍ സംവിധാനം സിറ്റിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കൂടുതല്‍ ദൂരം യാത്രചെയ്യേണ്ടിവരുന്നെന്ന ആക്ഷേപവും ഉയര്‍ത്തിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കി അടുത്തമാസം ആദ്യം തന്നെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago