ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പിനു നഗരസഭ തയാറെടുക്കുന്നു
തൊടുപുഴ: നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നഗരസഭയും പൊലിസും ജില്ല ആശുപത്രിയും കൈകോര്‍ക്കുന്നു.
നഗരത്തില്‍ വര്‍ധിച്ചു വരുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തിനു നഗരസഭ പദ്ധതിയിടുന്നത്.
ഒന്നരമാസത്തിനുള്ളില്‍ നഗരത്തിലെ എല്ലാ അന്യസംസ്ഥാന തൊഴിലാളികളുടെയും വ്യക്തമായ വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ശേഖരിക്കാനാണ് പദ്ധതിയിടുന്നത്.
വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു രജിസ്റ്റര്‍ നഗരസഭയിലും മറ്റൊന്നു പൊലിസിന്റെ പക്കലും സൂക്ഷിക്കും. ജില്ലാ ആശുപത്രിയുടെ സഹായത്തോടെ തൊഴിലാളികളുടെ വൈദ്യപരിശോധനയും നടത്താനും നഗരസഭ പദ്ധതിയുടുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബാര്‍ പറഞ്ഞു.
അന്യസംസ്ഥാനത്തു നിന്ന് തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ക്ക് ഇവരുടെ രേഖകള്‍ ഹാജരാക്കാനുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കും. നഗരത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ഒന്നരമാസത്തിനുള്ളില്‍ ഹാജരാക്കണമെന്ന നോട്ടീസ് അടുത്ത ആഴ്ച തന്നെ കരാറുകാര്‍ക്കും സ്ഥാപന ഉടമകള്‍ക്കും നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."