കുറ്റ്യാടി മലവെള്ളപ്പാച്ചില്‍: മരണം മൂന്നായി
തൊട്ടില്‍പ്പാലം: കടന്തറ പുഴയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറു യുവാക്കളില്‍ മൂന്നാളുടെ മൃതദേഹം കിട്ടി. മാവെട്ടത്തു നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ട രണ്ടു പേരായ രജീഷിന്റെയും ഷൈനിന്റെയും മൃതദേഹം കുറ്റ്യാടി സര്‍ക്കാരാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാണാതായ മറ്റുള്ളവര്‍ക്കുള്ള വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയായി. മന്ത്രി ടി.പി രാമകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന തൃശൂരില്‍ നിന്ന് അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇവര്‍ അകപ്പെടുകയായിരുന്നുവെന്നു കരുതുന്നു. പുഴയിലിറങ്ങിയവരില്‍ മൂന്നുപേര്‍ രക്ഷപെട്ടു.
തൊട്ടില്‍പാലം കോതോട് സ്വദേശികളായ പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷ്, പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ളപറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ്‌രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസന്റെ മകന്‍ വിപിന്‍ദാസ്, കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ശശി എന്നിവരെയാണ് കാണാതായത്. സംഘത്തിലുണ്ടായിരുന്ന കുട്ടിക്കുന്നുമ്മല്‍ വിനീഷ്, പാറയുള്ളപറമ്പത്ത് അമല്‍, ജിഷ്ണു എന്നിവരാണ് രക്ഷപെട്ടത്.
കേന്ദ്ര ദുരന്തപ്രതിരോധ സേന കോഴിക്കോട്ടേക്കു തിരിച്ചു
ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബൈക്കിലും ഓട്ടോയിലുമായാണ് 18നും 25 വയസ്സിനും ഇടയിലുള്ള വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുടെ പത്തംഗസംഘം ഇവിടെയെത്തിയത്. നീന്തല്‍ വശമില്ലാതിരുന്ന ഷിബിന്‍ദാസ് പുഴയിലിറങ്ങിയിരുന്നില്ല.
[caption id="attachment_110407" align="aligncenter" width="600"] കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലിനു വള്ളമൊരുക്കുന്നു[/caption]മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ കയറിയതിനാല്‍ ജിഷ്ണുവും അമലും രക്ഷപെട്ടു. കടന്തറപ്പുഴയില്‍ എക്കല്‍ ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ദുരന്തനിവാരണ സേനയുടെയും അഗ്നിശമനസേനാംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയും അപകടസ്ഥലത്തേക്ക് എത്താനുള്ള പ്രയാസവും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലോ ശക്തമായ മഴയോ ആണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."