HOME
DETAILS

യന്ത്രഊഞ്ഞാലില്‍ മരണം കറങ്ങുമ്പോള്‍

  
backup
September 19 2016 | 11:09 AM

%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%8a%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b1

ഏറെ സങ്കടപ്പെടുത്തുന്ന ഒന്നാണ് പത്തനംതിട്ടയിലെ ചിറ്റാറിലെ കാര്‍ണിവലിനിടക്ക് ജയന്റ് വീലില്‍നിന്നു തെറിച്ചുവീണ് സഹോദരങ്ങളായ പ്രിയങ്കയും അലനും മരിച്ചത്.  മക്കളുമായി അല്‍പം സന്തോഷിക്കാന്‍ ഒരുത്സവസ്ഥലത്ത് പോയ കുടുംബത്തിന് ഇതിലും വലിയ ദുരന്തം വരാനുണ്ടോ?


സമൂഹത്തിന്റെ ദുരന്തവും ചെറുതല്ല.  കാരണം ഉത്സവസ്ഥലങ്ങളില്‍ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന സംവിധാനങ്ങളിലെ മരണം ഇത് ആദ്യത്തേതല്ല.  അവസാനത്തേതും ആകില്ല.  ചിറ്റാറിലെ റൈഡ് നടത്തിയ അഞ്ചോ ആറോ പേരെ അറസ്റ്റ് ചെയ്തു എന്നു വായിച്ചു.  പഴയ പരിചയം വച്ചാണെങ്കില്‍ ഇവര്‍ക്കൊക്കെ വലിയ താമസമില്ലാതെ ജാമ്യം കിട്ടും, പിന്നെ ഇത് 'മനപ്പൂര്‍വം' ആയ കൊല ഒന്നും അല്ലാത്തതിനാല്‍ കേസ് നടത്തുന്നതിലൊന്നും ആര്‍ക്കും വലിയ താല്‍പര്യം ഉണ്ടാവില്ല.  



കുടുംബത്തിന് എന്തെങ്കിലുമൊക്കെനഷ്ടപരിഹാരം കൊടുക്കാന്‍ ജനപ്രതിനിധികള്‍ ഒക്കെ അല്‍പം താല്‍പര്യമെടുക്കും,  കഥ കഴിഞ്ഞു.  അടുത്ത അപകടം വരുന്നതുവരെ പിന്നെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഇല്ല.

 


ഇതു കഷ്ടമാണ്.  അടിസ്ഥാനപരമായ പല പിഴവുകളില്‍നിന്നാണ് ഇത്തരം അപകടങ്ങളും മരണവും ഉണ്ടാകുന്നത്.  അപ്പോള്‍ അതെന്താണ് എന്ന് അറിയാനുള്ള ഒരു ശ്രമം എങ്കിലും സമൂഹം നടത്തണം.  ആ തെറ്റുകള്‍ തിരുത്തണം.  ഇതിനെപ്പറ്റി എല്ലാവരേയും ബോധവല്‍ക്കരിക്കണം. അപ്പോഴാണ് ആ മരണം പാഴാവാതിരിക്കുന്നത്.   അല്ലാതെ ആ കുട്ടിയുടെ കണ്ണുകളും കരളും ഒക്കെ സംഭാവന ചെയ്ത് അതിനെ പുകഴ്ത്തി ലേഖനം എഴുതുമ്പോള്‍ അല്ല.

GiantWheel


നമ്മുടെ നാട്ടില്‍  ആളുകള്‍ കൂടുന്ന സംഭവങ്ങള്‍ ഏറെ ഉണ്ട്.  ഇത് പാര്‍ട്ടി സമ്മേളനം തൊട്ട് ഗാനമേള വരെ ആകാം. പള്ളിപെരുന്നാള്‍ തൊട്ട് ബീച്ച് ഫെസ്റ്റിവല്‍വരെ ആകാം.  ഇതിലൊക്കെ ഏറെ അപകട സാധ്യതകള്‍ ഉണ്ട്. തിക്കും തിരക്കും മൂലം ഉണ്ടാകുന്ന അപകടങ്ങള്‍, താല്‍കാലികമായി വൈദ്യുതിലൈനുകള്‍ താഴെക്കൂടെയും തലയ്ക്കു മുകളിലൂടെയും ഒക്കെ കെട്ടി വലിക്കുന്നത്,  താല്‍കാലികമായി കെട്ടിയുണ്ടാക്കുന്ന ഗാലറികള്‍, അഗ്‌നിബാധക്കുള്ള സാധ്യതകള്‍, കരിമരുന്നുപ്രയോഗം ഉള്ളിടത്ത് അതിന്റെ പ്രത്യേക സാധ്യതകള്‍, ആനയെകൊണ്ടു വരുന്നിടത്ത് ആനയും ആയി ബന്ധപ്പെട്ട അപകടങ്ങള്‍, ഉത്സവവും ആയി ബന്ധപ്പെട്ട് വാഹനത്തിരക്ക് വര്‍ധിക്കുന്നതും ആയിബന്ധപ്പെട്ട്,  ഉത്സവസ്ഥലങ്ങളും അങ്ങോട്ടുള്ള വഴികളിലും ഉണ്ടാകുന്ന കൂടിയ അപകടസാധ്യത, എന്നിങ്ങനെ ഓരോ ആള്‍ക്കൂട്ടത്തിലും അപകട സാധ്യത ഉണ്ട്.  യൂറോപ്പില്‍ ഇപ്പോള്‍ ഓരോ ആള്‍ക്കൂട്ടവും തീവ്രവാദിആക്രമണത്തിനു ഇരയായേക്കാം എന്ന ചിന്താഗതിയില്‍ ആണ് പ്ലാന്‍ ചെയ്യുന്നത്. വലിയ താമസം ഇല്ലാതെ ഇതെല്ലാം  നമ്മളും  കണക്കു കൂട്ടിയേ മതിയാവൂ.

 

ചുരുങ്ങിയത് ചില  കാര്യങ്ങള്‍ എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഏതു ഉത്സവവും കാര്‍ണിവലും നടത്താന്‍ അധികൃതര്‍ സമ്മതം നല്‍കാവൂ.  

 


ഒന്നാമത് അപകടസാധ്യതകളും (അഗ്‌നിബാധ, മെഡിക്കല്‍ എമര്‍ജന്‍സി എന്നിങ്ങനെ) പരിഹാര പ്രക്രിയകളും എണ്ണമിട്ട് എഴുതിയ ഒരു കണ്ടിന്‍ജന്‍സി  പ്ലാന്‍ ഓരോ ഉത്സവത്തിനും കാര്‍ണിവലിനും ഉണ്ടാക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനൊരു മാതൃക ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്.

 



രണ്ടാമത് ചെറിയ അപകടങ്ങളോ തീപിടുത്തമോ മറ്റോ ഉണ്ടായാല്‍ പെട്ടെന്ന് ഇടപെടാന്‍ പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഒരു ആംബുലന്‍സ് ഉള്‍പ്പടെ അവിടെ സജമായിരിക്കണം.   

 


മൂന്നാമത് ഫെസ്റ്റിവല്‍ കമ്മിറ്റിക്കാരില്‍ ഒരാളെങ്കിലും സുരക്ഷാവിഷയത്തില്‍ പരിശീലനം നേടിയിരിക്കണം.  അയാള്‍ക്ക് സുരക്ഷാ സംവിധാനത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കുകയും വേണം.  

 

 

Wheel3

കേരളത്തില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ഉത്സവം ആണ് നടക്കുന്നത്.  അപ്പോള്‍ ആഘോഷക്കമ്മിറ്റിക്കാര്‍ക്ക് വേണ്ടി മാത്രമായി ഒരു രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനപരിപാടി തൃശൂരില്‍ ഇപ്പോള്‍ ചുമ്മാ ഇട്ടിരിക്കുന്ന സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏറ്റവും വേഗത്തില്‍ തുടങ്ങാവുന്നതാണ്.

 


കേരളത്തില്‍ കാര്‍ണിവലും ഉത്സവങ്ങളും പ്രാര്‍ഥനാ കൂട്ടായ്മയും ഒക്കെ  ഇപ്പോള്‍ കോടികള്‍ മറയുന്ന ബിസിനസ്സ് ആണ്. അപ്പോള്‍ നല്ല സുരക്ഷാ സംവിധാനവും അതിനുള്ള പരിശീലനം ലഭിച്ച ആളുകളും ഇല്ലാതെ പരിപാടി നടത്താന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ അതിന് പണം ഒരു  പ്രശ്‌നമാവില്ല.  വ്യക്തിപരമായ ഉത്തരവാദിത്തം വരും എന്ന് കണ്ടാല്‍ കമ്മിറ്റിക്കാര്‍ ഇപ്പോഴത്തെ പോലെ കളക്ടറുടെയോ കമ്മീഷണറുടെയോ   ഒക്കെ ഒരു അനുമതി മേടിച്ചു സ്വന്തം തടി രക്ഷ പെടുത്തുന്നത് നിര്‍ത്തും.

 

 


ചിറ്റാറിലെ അപകടം വാസ്തവത്തില്‍ അല്‍പം എങ്കിലും സുരക്ഷാ ബോധം ഉള്ള ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍
ഒഴിവാക്കാമായിരുന്നതാണ്. ജയന്റ് വീലുകളില്‍ ഏതു പ്രായത്തിലും ഉയരത്തിലും ഉള്ള കുട്ടികള്‍ക്ക് കയറാം എന്നതിന് സാധാരണ കര്‍ശന നിയന്ത്രണം ഉണ്ട്. അത് നിയന്ത്രിക്കാന്‍ അവിടെ ആളുകള്‍ ഒക്കെ കാണണം. അതുപോലെ കുട്ടികള്‍ കയറി ഇരുന്നാല്‍ അവര്‍ വീണു പോകാതെ സുരക്ഷിതമായ ഒരു ലോക്കിംഗ് സംവിധാനവും, അതു പിഴച്ചാല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ മറ്റൊരു സംവിധാനവും (റൈഡ് തന്നെ നില്‍ക്കുന്നതുള്‍പ്പടെ) മിനിമം വേണം.

 

 


എന്തെങ്കിലും അപകടം നടന്നാല്‍ പ്രഥമ ശുശ്രൂഷ കൊടുക്കാനുള്ള സംവിധാനം തീര്‍ച്ചയായും ഉണ്ടാകണം. ഇത്തരം റൈഡ് നടത്താന്‍ പരിചയവും പരിശീലനവും ഉള്ള ആളുകള്‍ ഉണ്ടായിരിക്കണം. ഇത് കൂടാതെ ഇങ്ങനെ ഒരു റൈഡ് നിര്‍മിക്കാനും പ്രവര്‍ത്തിക്കാനും അനുമതി കൊണ്ടുക്കുന്നതിന് മുന്‍പ്  ഏത് സുരക്ഷാനിലവാരം ആണ് ഈ സംവിധാനങ്ങള്‍ക്ക് ഉള്ളത് എന്നു ്പരിശോധിക്കാനുള്ള അറിവെങ്കിലും ആഘോഷം നടത്തുന്നവര്‍ക്കും അടുത്തുള്ള ഫയര്‍സര്‍വിസിനും ഉണ്ടാകണം.  പക്ഷെ തല്‍കാലം അങ്ങനെയുള്ള സുരക്ഷാ മാനദണ്ഡവും ഇല്ല.  അതു പരിശോധിക്കാന്‍ അറിവുള്ള വിദഗ്ധരും ഇല്ല.  മരിച്ചതിനുശേഷം പൊലിസ് അന്വേഷണം നടത്തിയതുകൊണ്ട് മരിച്ചവരുടെ കാര്യത്തിലോ ഇനി അപകടം ഉണ്ടാകാന്‍ പോകുന്നവരുടെ കാര്യത്തിലോ ഒരു ഗുണവും ഉണ്ടാകാന്‍പോകുന്നില്ല.

 

 


കാര്‍ണിവലുകളിലേയും ഉത്സവപറമ്പുകളിലേയും ഒക്കെ മരണം നമ്മുടെ സുരക്ഷാരംഗത്തെ പ്രശ്‌നങ്ങളിലെഒരു ചെറിയ ശതമാനം മാത്രമേ വരുന്നുള്ളൂ.  ഒരു വര്‍ഷം അപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പതിനായിരത്തോട് അടുക്കുകയാണ്.  അതായത് ദിവസം ഇരുപത്തിയഞ്ചോളം പേരാണ് കേരളത്തില്‍ ഓരോദിവസവും എന്തെങ്കിലും അപകടത്തില്‍ മരിക്കുന്നത്.  പകുതിയോളം പേര്‍ റോഡപകടത്തില്‍, അഞ്ചിലധികംപേര്‍ മുങ്ങി മരിക്കുന്നു.  ഒന്നോ രണ്ടോ പേര്‍ ഉയരങ്ങളില്‍നിന്നും വീണു മരിക്കുന്നു എന്നിങ്ങനെ.

 


എന്നിട്ടുപോലും സുരക്ഷാരംഗത്ത് നാം ആവശ്യത്തിന് ശ്രദ്ധ കൊടുക്കുന്നില്ല.  സുരക്ഷ എന്നത് സ്കൂള്‍പഠനത്തിന്റെ ഭാഗമല്ല.  നൂറ്റിഎഴുപത്തിയഞ്ച് എന്‍ജിനീയറിംഗ് കോളജ് ഉള്ളതില്‍ അഞ്ചുശതമാനത്തില്‍പോലും സുരക്ഷയെപ്പറ്റി പഠിപ്പിക്കുന്നില്ല.  ഒരു അപകടം നടന്നാല്‍ കുറ്റവാളിയെകണ്ടെത്താനുള്ള പൊലിസ് അന്വേഷണം അല്ലാതെ അടിസ്ഥാന സുരക്ഷാവീഴ്ച കണ്ടെത്താനുള്ള അറിവോ സമയമോ സംവിധാനമോ തല്‍കാലം നമ്മുടെ ഔദ്യോഗിക സംവിധാനത്തില്‍ ഇല്ല. അതു കൊണ്ട് ആളു കൂടുന്ന ഏതു സ്ഥലത്തോ റൈഡുകളിലോ ഒക്കെ പോകുന്ന മലയാളികള്‍ തല്‍കാലം സ്വന്തം കുടുംബത്തിന്റെ സുരക്ഷ സ്വയം  നോക്കിയേ പറ്റൂ. ഇല്ലെങ്കില്‍  ഇനിയും പ്രിയങ്കമാര്‍ ഉണ്ടാകും.



(ഐക്യരാഷ്ട്ര പരിസ്ഥിതിയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്)






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  3 months ago
No Image

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടി.വി രാജേഷിനും തിരിച്ചടി, വിടുതല്‍ ഹരജി തള്ളി

Kerala
  •  3 months ago
No Image

ചലച്ചിത്ര മേഖലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

Kerala
  •  3 months ago
No Image

2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Kerala
  •  3 months ago
No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  3 months ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  3 months ago