സൂര്യാ മേള 21ന് തുടങ്ങും
തിരുവനന്തപുരം: നാല്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന സൂര്യയുടെ 111 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മേളയ്ക്ക് 21ന് ടാഗോര്‍ തിയേറ്ററില്‍ തുടക്കമാകും.
21ന് വൈകിട്ട് 6.45ന് ടാഗോര്‍ തിയേറ്ററില്‍ ഗണേശം എന്ന മെഗാ ഷോയോടു കൂടിയാണ് പരിപാടി തുടങ്ങുന്നത്. ലക്ഷ്മി ഗോപാല സ്വാമി, ദക്ഷിണാ വൈദ്യ നാഥന്‍, പ്രതീക്ഷാ കാശി, സമുദ്രാ മധു, സമുദ്രാ രാജീവ്, അജ്ഞനാ ഷാ തുടങ്ങിയ നര്‍ത്തകരും, സിയാഉള്‍ ഹക്ക്, സരിതാ, സിജി, മലമാരി ജയന്‍, മലമാരി ശശി തുടങ്ങിയ സംഗീതജ്ഞരും ഉള്‍പ്പെടെ അന്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കും.
സൂര്യാകൃഷ്ണമൂര്‍ത്തിയാണ് ഈ പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. കൂടാതെ ഫിലിം ഫെസ്റ്റിവെല്‍, സൂര്യ നൃത്ത സംഗീതോല്‍സവം, ദേശീയ നാടകമേള, ജല്‍സാഘര്‍, നൃത്തോല്‍സവം, അന്തര്‍ ദേശീയ പെയിന്റിംങ്ങ് എക്‌സ്ബിഷന്‍, മീറ്റ് ദി മാസ്‌റ്റേഴ്‌സ്, ഹ്രസ്വ ചിത്രമേള, ാേഹിനിയാട്ടം ഫെസ്റ്റിവെല്‍, രാമയാണം ഫെസ്റ്റിവല്‍, ഫോട്ടോഗ്രാഫി എക്‌സ്ബിഷനും ശില്‍പ ശാലകളും, ചിരിയരങ്ങ്, കൂത്തരങ്ങ, മിഴിയരങ്ങ്, പാട്ടരങ്ങ്, നിഴലരങ്ങ്, കഥയരങ്ങ്, കവിയരങ്ങ് എന്നിവയും പ്രസംഗമേളയും ഒരുക്കിയിട്ടുണ്ട്.
ജനുവരി പതിനൊന്നിനു സൂര്യാ കൃഷ്ണ മൂര്‍ത്തി സംവിധാനം ചെയ്ത 150ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന എന്റെ രക്ഷകന്‍ എന്ന മെഗാ ബൈബിള്‍ ഷോയോടെ മേള സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."