HOME
DETAILS

സംസ്ഥാനത്ത് പുതിയ ഗതാഗത നയം വരുന്നു

  
backup
September 19 2016 | 19:09 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഗതാഗത നയം വരുന്നു. റോഡ്, ജല ഗതാഗത സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുക, വരുമാനം വര്‍ധിപ്പിക്കുക, ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുക എന്നിവയാണ് ലക്ഷ്യം. നിയമസഭാ സമ്മേളനം കഴിയുന്ന മുറയ്ക്ക് ഗതാഗത നയത്തിന്റെ കരട് പൂര്‍ത്തിയാക്കും. കരടിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി അഞ്ചു മാസത്തിനുള്ളില്‍ സര്‍ക്കാരിന്റെ പുതിയ ഗതാഗത നയം അംഗീകരിക്കും. കരട് തയാറാക്കുന്നതിനായി വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കും.

നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുകയും ജല ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളും ഗതാഗത നയരൂപീകരണത്തോടൊപ്പം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ കടക്കെണി മറികടന്ന് ലാഭത്തിലോടാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധര്‍, ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവരില്‍ നിന്ന് ആരായും. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ആകെ കടം 1,750 കോടിയാണ്. ഭൂരിഭാഗം ഡിപ്പോകളും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ പണയത്തിലാണ്. പെന്‍ഷനും ശമ്പളവും നല്‍കാന്‍ കടംവാങ്ങുകയാണ് ചെയ്യുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം വന്‍പരാജയമായി. കച്ചവടക്കാര്‍ ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടകള്‍ എടുക്കാത്തതാണ് തിരിച്ചടിയായത്. ഡീസല്‍ വിലയില്‍ കുറവുവന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ മാത്രം ടിക്കറ്റ് ചാര്‍ജ് ഒരുരൂപ കുറച്ചിരുന്നു. പിന്നീട് ഡീസല്‍വില വര്‍ധിച്ചപ്പോള്‍ ഇത് പുനഃസ്ഥാപിച്ചില്ല. ഇത് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കി. 4500ഓളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് കുറച്ചപ്പോള്‍ 16,000ഓളം സ്വകാര്യ ബസുകള്‍ക്ക് ഇത് ബാധകമാക്കിയില്ല. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്‍കിയതും വരുമാനത്തില്‍ കുറവുണ്ടാക്കി.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 11,000 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉണ്ടാകേണ്ടിടത്ത് നിലവില്‍ 4600 ബസുകള്‍ മാത്രമേയുള്ളൂ. 6400 ബസുകളുടെ കുറവാണുള്ളത്. ഈ ബസുകള്‍ എന്തു ചെയ്തുവെന്നത് അന്വേഷി ക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

കെ.എസ്.ആര്‍.ടി.സിക്ക് റൂട്ടുകള്‍ ഏറ്റെടുത്ത് നടത്താനാകാത്തതും തിരിച്ചടിയായിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ ഭാരത് സ്റ്റേജ് 4 എന്‍ജിനുള്ള ബസുകള്‍ മാത്രമേ നിരത്തിലിറക്കാവൂവെന്ന കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡം തലവേദനയായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് ബി.എസ് 3 എന്‍ജിനുകളുള്ള 485 ബസുകളാണുള്ളത്. ഈ ബസുകളെല്ലാം ഒന്നര മാസത്തിനുള്ളില്‍ നിരത്തിലിറക്കാനായില്ലെങ്കില്‍ നഷ്ടം 33 കോടിയാണ്.

അഞ്ചുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി പൂര്‍ണമായും സി.എന്‍.ജിയിലേക്കു മാറുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 1000 സി.എന്‍.ജി ബസുകള്‍വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, നിലവിലെ കടക്കെണി മാറ്റുന്നതിനുള്ള പദ്ധതികളൊന്നും കണ്ടെത്താനാകാത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗതാഗത നയം രൂപീകരിക്കുന്നത്. ജലഗതാഗതം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുക, സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുക, പുതിയ യാത്രാബോട്ടുകള്‍ നിര്‍മിക്കുക, യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, തടികൊണ്ടുള്ള ബോട്ടുകള്‍ക്കു പകരം ജര്‍മന്‍ സഹായം ഉപയോഗിച്ച് ഫൈബര്‍, സ്റ്റീല്‍ ബോട്ടുകള്‍ ഇറക്കുക, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതിസൗഹൃദ ബോട്ടുകളുടെ ഉപയോഗം വ്യാപിപ്പിക്കുക തുടങ്ങിയ സംവിധാനങ്ങളാകും പ്രധാനമായും കരടില്‍ ഉള്‍പ്പെടുത്തുക. ജലഗതാഗതത്തിന് ഉപയോഗപ്രദമായ കനാലുകള്‍ ശുചിയാക്കുന്നതടക്കമുള്ള പ്രവൃത്തികളെ കുറിച്ചും പ്രതിപാദിക്കും.

കെ.എസ്.ആര്‍.ടി.സി
എം.ഡിയെ മാറ്റും

കെ.എസ്.ആര്‍.ടി.സി. എം.ഡിയെ മാറ്റും. ഈ മാസംതന്നെ പുതിയ എം.ഡിയെ നിയമിക്കും. വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിക്കും. നിലവിലെ എം.ഡിയെ മാറ്റണമെന്ന് എന്‍.സി.പി സംസ്ഥാന സമിതി മന്ത്രിയോടാവശ്യപ്പെട്ടിരുന്നു.
നേരത്തേ തിരുവനന്തപുരം കലക്ടറായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ആര്‍.ടി.സി. എം.ഡി ആക്കാനാണ് നിശ്ചയിച്ചിരുന്നത്. ജീവനക്കാരുടെ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ എം.ഡിയായ ആന്റണി ചാക്കോയെ മാറ്റുന്നതിനോട് മന്ത്രിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ ബിജു പ്രഭാകറിനെ കൃഷിവകുപ്പു സെക്രട്ടറിയാക്കുകയായിരുന്നു. ഇപ്പോള്‍, സ്വന്തം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുതന്നെ എം.ഡിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് മന്ത്രിയും നിലപാടു മാറ്റിയിരിക്കുന്നത്.
അതേസമയം, എം.ഡിയെ മാറ്റിയതുകൊണ്ടുമാത്രം കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുമെന്ന വിശ്വാസമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
പുതിയ ഗതാഗത നയം രൂപീകരിച്ച് മുന്നോട്ടു പോകണം. കാലാനുസൃതമായ മാറ്റം പൊതുഗതാഗതത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  14 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  22 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago