കണ്ണൂര്‍ ഡി.എസ്.സി റെക്കോഡ്‌സില്‍ 22 ഒഴിവുകള്‍
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് റെക്കോഡ്‌സില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 22 ഒഴിവുകളാണുള്ളത്.
ഒഴിവുകള്‍:
എല്‍.ഡി.സി (ജനറല്‍ 10, എസ്.സി 02, എസ്.ടി 02, ഒ.ബി.സി 02, ഭിന്നശേഷിക്കാര്‍ 01)
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍ 03, എസ്.സി 01, എസ്.ടി 01)
യോഗ്യത:
എല്‍.ഡി.സി: അംഗീകൃത ബോര്‍ഡ്, സര്‍വകലാശാലയില്‍നിന്ന് പന്ത്രണ്ടാം ക്ലാസ് വിജയം.
ഇംഗ്ലീഷില്‍ മിനുറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും ടൈപ്പിങ് സ്പീഡ്
എം.ടി.എസ്: അംഗീകൃത സര്‍വകലാശാല, ബോര്‍ഡില്‍നിന്ന് മെട്രിക്കുലേഷന്‍, തത്തുല്യം.
പ്രായപരിധി:
18നും 25നും മധ്യേ.
ശമ്പളം: എല്‍.ഡി.സി 5,200 മുതല്‍ 20,200 വരെ, 1900 ഗ്രേഡ് പേ
എം.ടി.എസ് 5,200 മുതല്‍ 20,200 വരെ, 1800 ഗ്രേഡ് പേ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം (മാതൃകയ്ക്ക് http:www.davp.nic.inWriteReadDataADSeng_10622_25_1617b.pdf) എ ഫോര്‍ പേപ്പറില്‍ തയാറാക്കി പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മേല്‍വിലാസം എഴുതി സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു തപാല്‍ കവറുകളും സഹിതം അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട വിലാസം: Presiding Officer, Selection Board, Co DSC Records, Mill Road, Kannur (Kerala) 670 013.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 01.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."