എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
ഡിഗ്രി ഏകജാലകം
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിന്റെ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അര്‍ഹത നേടിയ അപേക്ഷകര്‍ ഓണ്‍ലൈനായി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം സെപ്തംബര്‍ 22ന് വൈകുന്നേരം നാല് മണിക്കകം അലോട്‌മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം. 22നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കുന്നതാണ്. മാനേജ്‌മെന്റ് കമ്യൂണിറ്റി ക്വാട്ടകളില്‍ പ്രവേശന നടപടിക്രമങ്ങളും സെപ്തംബര്‍ 22നകം പൂര്‍ത്തിയാക്കണം.
പി.ജി ഏകജാലകം
ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ്‌വെ വഴി സര്‍വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് സെപ്തംബര്‍ 20ന് വൈകുരേം 4 മണിക്കകം അലോട്‌മെന്റ് ലഭിച്ച കോളജില്‍ യോഗ്യതതെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം. 20നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്‌മെന്റുകളിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്‌മെന്റ് മെമ്മോയും അസല്‍ സാക്ഷ്യപത്രങ്ങളും കോളജുകളിലെ പരിശോധനയ്ക്ക് ശേഷം തിരിച്ച് വാങ്ങണം. ഇവര്‍ കോളജില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാല്‍ ഓണ്‍ലൈനായി നിശ്ചിത സര്‍വകലാശാല ഫീസൊടുക്കേണ്ടതാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0481-6555563, 0481-27333792733581.
മൂന്നാം സെമസ്റ്റര്‍
സി.ബി.സി.എസ്.എസ്
ഓണ്‍ലൈന്‍ അപേക്ഷ
2013 അഡ്മിഷന്‍ മുതലുള്ള മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് യു.ജി സപ്ലിമെന്ററി റീഅപ്പിയറന്‍സ് പരീക്ഷകള്‍ക്കായി ഓലൈന്‍ അപേക്ഷ യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ട തിയതി സെപ്തംബര്‍ 22ന് വൈകിട്ട് 5 മണിവരെയായി നീട്ടി. ഫീസ് അടയ്‌ക്കേണ്ട തിയതികളില്‍ മാറ്റം ഉണ്ടായിരിക്കില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ ഫലം തടഞ്ഞുവെക്കപ്പെട്ടിട്ടുള്ള മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് യു.ജി വിദ്യാര്‍ഥികള്‍ക്ക് റീഅപ്പിയറന്‍സിനായി പിഴ കൂടാതെ ഓലൈനായി അപേക്ഷിക്കുവാനുള്ള തിയതി സെപ്തംബര്‍ 24 വരെ നീട്ടി. മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് യു.ജി റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ടൈംടേബിള്‍ 2013, 2014 വര്‍ഷങ്ങളിലെ സപ്ലിമെന്ററി റീഅപ്പിയറന്‍സ് വിദ്യാര്‍ഥികള്‍ക്കും ബാധകമായിരിക്കും.
രണ്ടാം സെമസ്റ്റര്‍ പി.ജി ഇന്റേണല്‍ മാര്‍ക്ക്
രണ്ടാം സെമസ്റ്റര്‍ പി.ജി വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യുതിനുള്ള സമയപരിധി സെപ്തംബര്‍ 22ന് വൈകിട്ട് അഞ്ച് മണി വരെയായി നീട്ടി.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് മോഡല്‍ ഒന്ന്, ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, ബി.എസ്.സി ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി ആന്റ് സുവോളജി, ബി.എസ്.സി പെട്രോകെമിക്കല്‍സ് (കോംപ്ലിമെന്ററി കോഴ്‌സ് : കംപ്യൂട്ടര്‍ സയന്‍സ് - പ്രോഗ്രാമിങ് വിത്ത് സി) സി.ബി.സി.എസ്.എസ് (2015 അഡ്മിഷന്‍ റഗുലര്‍ 2014, 2013 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ സെപ്തംബര്‍ 28, 29 തിയതികളില്‍ അതത് സെന്ററുകളില്‍വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 1 വരെ സ്വീകരിക്കും.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ത്രിവല്‍സര എല്‍.എല്‍.ബി (4 പി.എം - 9 പി.എം) കോഴ്‌സിന് എസ്.റ്റി വിഭാഗത്തില്‍ നാലും, ബി.ബി.എ എല്‍.എല്‍.ബി കോഴ്‌സിന് എസ്.റ്റി വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. സര്‍വ്വകലാശാല നോട്ടിഫിക്കേഷന്‍ പ്രകാരം നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ സെപ്തംബര്‍ 22ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0481-2310165.
യു.ജി.സി നെറ്റ്
ജെ.ആര്‍.എഫ് പരിശീലനം
എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യു.ജി.സി നടത്തുന്ന നെറ്റ് ജെ.ആര്‍.എഫ് പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനപരിപാടിയില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്കുള്ള ക്ലാസ് സെപ്തംബര്‍ 24ന് ആരംഭിക്കും. പരിശീലന പരിപാടിയില്‍ പട്ടികജാതിപട്ടികവര്‍ഗ, ഒ.ബി.സി മെനോറിറ്റി, ബി.പി.എല്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്.
താല്‍പര്യമുള്ളവര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ചെയ്യണം. ഫോണ്‍: 0481-2731025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."