HOME
DETAILS
MAL
മത്സ്യബന്ധനത്തിനിടെ വള്ളം തകര്‍ന്ന് ആറു തൊഴിലാളികള്‍ക്ക് പരുക്ക്
backup
September 20 2016 | 03:09 AM
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ വളളം തകര്‍ന്ന് ആറു തൊഴിലാളികള്‍ക്ക് പരുക്ക്. അമ്പലപ്പുഴ കോമന പുതുവല്‍ കാര്‍ത്തികേയന്റെ വിശാഖം എന്ന ഡിസ്‌കോവളളമാണ് ഇന്നലെ രാവിലെ 7ഓടെ വണ്ടാനംഭാഗത്തുവെച്ച് തകര്‍ന്നത്. വളളത്തില്‍ ആകെ 16 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവരെ മറ്റ് വളളങ്ങളിലെ തൊഴിലാളികളാണ് രക്ഷപെടുത്തിയത്. 2 എഞ്ചിനും, എക്കോ സൗണ്ടരപ് ക്യാമറയും വലയും എണ്ണയും അപകടത്തില്‍ നഷ്ടപ്പെട്ടു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."