ജലതരംഗം മാധ്യമ ശില്‍പശാല ആരംഭിച്ചു
തൊടുപുഴ: ജലനിധിയുടെ മാധ്യമ പരിശീലന പരിപാടിയായ ജലതരംഗം തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തില്‍ ജലനിധി മാനവവിഭവശേഷി ഡയറക്ടര്‍ പ്രേംലാല്‍ എം. ഉദ്ഘാടനം ചെയ്തു.
ജലപങ്കാളിത്തത്തോടുകൂടിയുളള വിതസന പദ്ധതികളാണ് സുസ്ഥിരമെന്നും അവയുടെ തത്വ ശാസ്ത്രവും രീതിശാസ്ത്രവും പ്രചരിപ്പിക്കുന്നതിന് മാധ്യമ പരിശീലനം സഹായകരമാകുമെന്ന് പ്രേംലാല്‍ അഭിപ്രായപ്പെട്ടു. ജലനിധി പദ്ധതികളുടെ നടത്തിപ്പിനും പരിപാലനത്തിനും പരിശീലനം പൂര്‍ത്തിയായവരുടെ സേവനം ഉപയോഗിക്കും. ജലനിധി ഇടുക്കി മേഖല ഡയറക്ടര്‍ റെജി.കെ.ജി അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജലനിധി ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി, മാധ്യമരംഗത്തെ നൂതന കാഴ്ചപ്പാടുകളും പ്രസക്തിയും, അച്ചടി മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍, ദൃശ്യസ്രാവ്യമാധ്യമങ്ങള്‍, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫോട്ടോ ജേര്‍ണലിസം തുടങ്ങിയ വിഷയങ്ങളില്‍ ജോര്‍ജ് പുളിക്കന്‍, എസ്.രാധാകൃഷ്ണന്‍, ശശിമോഹന്‍, ജോസ് കുട്ടി പനയ്ക്കല്‍, ജോസ് ജെയിംസ്, രാഹുല്‍ യു.എസ്, സുരേഷ് ബാബു, ലാലച്ചന്‍ പി.വി, ജിജോ ജോസഫ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."