HOME
DETAILS
MAL
പ്രഥമ ഇ. മൊയ്തു മൗലവി സ്മാരക ഗ്രാമീണ്‍ പുരസ്കാരം കെ മുരളീധരന്
backup
September 20 2016 | 05:09 AM
പൊന്നാനി: ജില്ലയിലെ പെരുമ്പടപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ മൊയ്തു മൗലവി സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ ഇ മൊയ്തു മൗലവി സ്മാരക ഗ്രാമീണ്‍ പുരസ്കാരത്തിന് മുന്‍മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന കെ. മുരളീധരന് എം.എല്‍.എയെ തെരഞ്ഞെടുത്തതായി സൊസൈറ്റി പ്രസിഡന്റ് ഷാജി കാളിയത്തേല്‍, സെക്രട്ടറി അബ്ദുല്‍ ഗഫാര്‍ എന്നിവര്‍ അറിയിച്ചു.
കേരളത്തിലെ മികച്ച പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് കെ. മുരളീധരന് പുരസ്കാരത്തിനര്‍ഹനായത്. നവംബര്‍ അഞ്ചിന് എരമംഗലത്ത് നടക്കുന്ന പൊതുചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം വിതരണം ചെയ്യും. പൊന്നാനി താലൂക്കിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായ പ്രമുഖ വ്യവസായി കെ.വി അബ്ദുല്‍നാസറിനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."