HOME
DETAILS
MAL
വ്യാജ ചെക്ക് നല്കി കബളിപ്പിച്ചതായി പരാതി
backup
September 20 2016 | 06:09 AM
പുത്തനത്താണി: മത്സ്യബന്ധന ബോട്ടിന്റെയും ബേക്കറി കടയുടെയും ഉടമയാണെന്നു പറഞ്ഞു ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തു പണം കൈപ്പറ്റുകയും തിരികെ ആവശ്യപ്പെട്ട പണത്തിനു വ്യാജ ചെക്ക് ഒപ്പിട്ടുനല്കി കബളിപ്പിക്കുകയും ചെയ്തതായി പരാതി. കല്പകഞ്ചേരി നടയാല്പറമ്പില് എ.പി ഖാലിദിനെതിരേ കല്പകഞ്ചേരി പറവന്നൂരിലെ ഇടശ്ശേരി കബീര്ബാബുവാണ് പരാതി നല്‍കിയത്.
ബാബുവില്‍നിന്ന് ഇയാള്‍ പലതവണകളായി ലക്ഷങ്ങള്‍ കൈപ്പറ്റുകയും പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്കി കബളിപ്പിച്ചതായുമാണ് പരാതി. തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം ഖാലിദിനെതിരേ കല്പകഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."