രജതജൂബിലി നിറവില്‍ പാലേമാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
എടക്കര: പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രജത ജൂബിലി സമാപനസമ്മേളനം ഇന്ന് രാവിലെ 9.30ന് ആരംഭിക്കും. പൂര്‍വ വിദ്യാര്‍ഥിയും എംഎല്‍എയുമായ എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്. 13 ബാച്ചുകളിലായി 1500 കുട്ടികളാണ് പഠിക്കുന്നത്. വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ കാര്യദര്‍ശി കെ.ആര്‍ ഭാസ്‌കരന്‍ പിള്ള, ഭാര്യ ടി.വി സുമതി കുട്ടി അമ്മ, നിലമ്പൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ സ്‌കൂളിലെ മലയാളം വിഭാഗം അധ്യാപകനായ പി.സുരേഷ് കുമാറിന്റെ അശുഭരാത്രി എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യും. പി.വി അന്‍വര്‍ എം.എല്‍.എ, ഞരളത്ത് ഹരിഗോവിന്ദന്‍, പ്രിന്‍സിപ്പല്‍ സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."